---
title: "ബിടിഎസ് തീമില്‍ പെണ്‍കുട്ടിക്ക് പിറന്നാള്‍ കേക്ക്; വൈറൽ വീഡിയോ കാണാം "
english_title: "Birthday cake for girl in BTS theme; Watch the viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85049/birthday-cake-for-girl-in-bts-theme-watch-the-viral-video"
published_at: "2022-12-13T20:21:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63989192d233f_bts.jpg"
keywords: []
---

# ബിടിഎസ് തീമില്‍ പെണ്‍കുട്ടിക്ക് പിറന്നാള്‍ കേക്ക്; വൈറൽ വീഡിയോ കാണാം 

> **Lead Summary:** **ലോ**കമെമ്പാടും നിരവധി ആരാധകരുള്ള കൊറിയന്‍ സംഗീത ബാന്‍ഡ് ആണ് ബിടിഎസ്. ബാന്‍ഡിലെ അംഗങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്തയും ബാന്‍ഡിലെ മുതിര്‍ന്ന അംഗം ജിന്‍ സൈനികസേവനത്തിലേയ്ക്ക് തിരിഞ്ഞുവെന്ന വാര്‍ത്തയുമൊക്കെ ആശങ്ക പരത്തിയെങ്കിലും ബിടിഎസ് ആരാധന എങ്ങും മങ്ങിയിട്ടില്ല.

## Article Content

**ലോ**കമെമ്പാടും നിരവധി ആരാധകരുള്ള കൊറിയന്‍ സംഗീത ബാന്‍ഡ് ആണ് ബിടിഎസ്. ബാന്‍ഡിലെ അംഗങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്തയും ബാന്‍ഡിലെ മുതിര്‍ന്ന അംഗം ജിന്‍ സൈനികസേവനത്തിലേയ്ക്ക് തിരിഞ്ഞുവെന്ന വാര്‍ത്തയുമൊക്കെ ആശങ്ക പരത്തിയെങ്കിലും ബിടിഎസ് ആരാധന എങ്ങും മങ്ങിയിട്ടില്ല.

ഇപ്പോഴിതാ ബിടിഎസ് ആരാധികയായ ഒരു പെണ്‍കുട്ടിക്ക് പിറന്നാളിന് അവളുടെ കുടുംബം ഒരുക്കിയ സര്‍പ്രൈസ് സമ്മാനത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പെണ്‍കുട്ടിയുടെ അമ്മയായ നിവേദ ജയബാലാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

കടുത്ത ബിടിഎസ് ഫാനായ പെണ്‍കുട്ടിക്ക് സര്‍പ്രൈസ് ആയിട്ടാണ് കുടുംബം കേക്ക് ഒരുക്കിയത്. ബന്ധുക്കളിലൊരാള്‍ കുട്ടിയുടെ കണ്ണ് പൊത്തിപ്പിടിച്ചിരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് മുന്നില്‍വച്ചിരിക്കുന്ന കേക്കിന്‍റെ കവര്‍ നീക്കിയതോടെ അവളുടെ മുഖത്ത് അമ്പരപ്പും സന്തോഷവും കൊണ്ട് നിറയുകയായിരുന്നു.

ബിടിഎസ് ബാന്‍ഡിലെ അംഗങ്ങളുടെ ചിത്രമാണ് കേക്കില്‍ ഒരുക്കിയത്. ശരിക്കും മകള്‍ക്ക് ഇതൊരു സര്‍പ്രൈസ് ആയിരുന്നു എന്നും അവള്‍ ഏറെ സന്തോഷവതിയാണെന്നും അമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

17 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 2.9 ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് പിറന്നാള്‍ ആശംസ അറിയിച്ചും സര്‍പ്രൈസ് സമ്മാനമൊരുക്കിയതില്‍ മാതാപിതാക്കളെ അഭിനന്ദിച്ചും നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85049/birthday-cake-for-girl-in-bts-theme-watch-the-viral-video)