---
title: "'വാമനൻ' തിയറ്ററുകളിലേക്ക്, ചിത്രത്തിന്റെ സ്‍നീക്ക് പീക്ക്"
english_title: "'Vamanan' to theaters, sneak peak of the film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85038/vamanan-to-theaters-sneak-peak-of-the-film"
published_at: "2022-12-13T19:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639886f598e40_vamanan.jpg"
keywords: []
---

# 'വാമനൻ' തിയറ്ററുകളിലേക്ക്, ചിത്രത്തിന്റെ സ്‍നീക്ക് പീക്ക്

> **Lead Summary:** ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'വാമനൻ'. അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറർ ത്രില്ലറായാണ് 'വാമനൻ' അണിയിച്ചൊരുക്കിയിട്ടുള്ളത്. എ ബി ബിനിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

## Article Content

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'വാമനൻ'. അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറർ ത്രില്ലറായാണ് 'വാമനൻ' അണിയിച്ചൊരുക്കിയിട്ടുള്ളത്. എ ബി ബിനിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വെള്ളിയാഴ്‍ച റിലീസ് ചെയ്യുന്ന ഇന്ദ്രൻസ് ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് പുറത്തുവിട്ടു. ഇന്ദ്രൻസും കുടുംബവും ഒരു ജീപ്പിൽ പോകുമ്പോൾ ഉണ്ടാകുന്ന ദുരൂഹത നിറഞ്ഞ രം​ഗങ്ങളാണ് സ്‍നീക്ക് പീക്കിലുള്ളത്.

എ ബി ബിനിൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഹൊറർ സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സീമ ജി നായർ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.

മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബുവാണ് നിർമ്മാണം. 'വാമനൻ' എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ഹൈറേഞ്ചിലെ ഒരു റിസോർട്ടിലെ മാനേജരാണ് വാമനൻ. പുതിയതായി അദേഹം വാങ്ങിയ വീട്ടിലേക്ക് കുടുംബവുമായി താമസം മാറിയ ശേഷം അവിടെ ഉണ്ടാകുന്ന സംഭവങ്ങൾ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുകയാണ്.

സമ അലി സഹ നിർമ്മാതാവാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ്. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരാണ് ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുന്നത്.

സംഗീത സംവിധാനം മിഥുൻ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട്- നിഥിൻ എടപ്പാൾ, മേക്കപ്പ് - അഖിൽ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖർ, എഡിറ്റർ- സൂരജ് അയ്യപ്പൻ. പിആർ ആന്റ് മാർക്കറ്റിങ്- കൺടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ മാർക്കറ്റിങ് ഒപ്പറ. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം ഡിസംബർ 16ന് തിയേറ്ററുകളിൽ എത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85038/vamanan-to-theaters-sneak-peak-of-the-film)