---
title: "ഐഎഫ്എഫ്‌കെയില്‍ ‘സാത്താന്‍സ് സ്ലേവ്‌സ് 2’ കണ്ട് ബോധംകെട്ട് വീണ് യുവാവ്"
english_title: "A young man fainted after watching the film 'Satan's Slaves 2' at IFFK."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85006/a-young-man-fainted-after-watching-the-film-satans-slaves-2-at-iffk"
published_at: "2022-12-13T15:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63984ead574af_iffk.jpg"
keywords: []
---

# ഐഎഫ്എഫ്‌കെയില്‍ ‘സാത്താന്‍സ് സ്ലേവ്‌സ് 2’ കണ്ട് ബോധംകെട്ട് വീണ് യുവാവ്

> **Lead Summary:** ഐഎഫ്എഫ്‌കെയില്‍ ‘സാത്താന്‍സ് സ്ലേവ്‌സ് 2’ ചിത്രം കണ്ട് യുവാവ് ബോധംകെട്ട് വീണു. ഇന്തൊനീഷ്യന്‍ ഹൊറര്‍ ചിത്രമായ സാത്താന്‍സ് സ്ലേവ്‌സ് 2 കാണാനായി നാലായിരത്തില്‍ അധികം ആളുകളാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലേക്ക് എത്തിയത്.

## Article Content

ഐഎഫ്എഫ്‌കെയില്‍ ‘സാത്താന്‍സ് സ്ലേവ്‌സ് 2’ ചിത്രം കണ്ട് യുവാവ് ബോധംകെട്ട് വീണു. ഇന്തൊനീഷ്യന്‍ ഹൊറര്‍ ചിത്രമായ സാത്താന്‍സ് സ്ലേവ്‌സ് 2 കാണാനായി നാലായിരത്തില്‍ അധികം ആളുകളാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലേക്ക് എത്തിയത്.

രാത്രി പന്ത്രണ്ട് മണിക്കാണ് ഷോ ഉണ്ടായിരുന്നത്. അമാനുഷിക ശക്തികളെ നേരിട്ട സുവാനോ കുടുംബം ദൃഷ്ടശക്തികളുടെ ആക്രമണമുണ്ടാകില്ലെന്ന് കരുതി ഫ്‌ളാറ്റ് ജീവിതത്തിലേക്ക് മാറിയിട്ടും ദുരന്തങ്ങള്‍ അവസാനിക്കാത്ത കഥയാണ് സാത്താന്‍ സ്ലേവ്‌സ് രണ്ടില്‍. ഇതിനിടെയാണ് യുവാവ് ബോധംകെട്ട് വീണത്.

ശബ്ദ വിസ്മയം കൊണ്ട് വ്യത്യസ്തമായ സിനിമ കണ്ട് ബോധംകെട്ട് വീണ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടക്കം മുതല്‍ ഒടുക്കം വരെ ശ്വാസം അടക്കിപ്പിടിച്ച് സിനിമ കണ്ട പേടിച്ചതായും പ്രേകഷകര്‍ പറയുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ഐഎഫ്എഫ്‌കെ വേദിയില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ കാണാന്‍ എത്തിയവര്‍ സീറ്റ് കിട്ടിയില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ടൊവിനോ ചിത്രം ‘വഴക്ക്’ പ്രദര്‍ശിച്ചപ്പോഴും സമാന അനുഭവം നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/85006/a-young-man-fainted-after-watching-the-film-satans-slaves-2-at-iffk)