---
title: "സിനിമയ്ക്ക് വേണ്ടി സ്വന്തം വീട്ടുകാരെപോലും മറന്നു ജീവിക്കുകയാണ് താന്‍; ഷൈന്‍ ടോം ചാക്കോ"
english_title: "He even forgets his own family for the sake of the film; Shine Tom Chacko"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84982/he-even-forgets-his-own-family-for-the-sake-of-the-film-shine-tom-chacko"
published_at: "2022-12-13T14:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63983cb9a3d9a_shine_tom_chacko.jpg"
keywords: []
---

# സിനിമയ്ക്ക് വേണ്ടി സ്വന്തം വീട്ടുകാരെപോലും മറന്നു ജീവിക്കുകയാണ് താന്‍; ഷൈന്‍ ടോം ചാക്കോ

> **Lead Summary:** നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ ട്രോളുകളും വിവാദങ്ങളുമാകാറുണ്ട്. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച താരത്തെ ഇറക്കിവിട്ടതാണ് ഷൈനെതിരെയുള്ള പുതിയ വിവാദം. ഇതിനെ തുടര്‍ന്ന് ഷൈനിനെതിരെ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും എത്തിയിരുന്നു.

## Article Content

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ ട്രോളുകളും വിവാദങ്ങളുമാകാറുണ്ട്. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച താരത്തെ ഇറക്കിവിട്ടതാണ് ഷൈനെതിരെയുള്ള പുതിയ വിവാദം. ഇതിനെ തുടര്‍ന്ന് ഷൈനിനെതിരെ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും എത്തിയിരുന്നു.

എന്നാല്‍ തന്റെ ജീവിതം സിനിമ മാത്രമാണെന്ന പറയുകയാണ് നടന്‍ ഇപ്പോള്‍. സിനിമയല്ലാതെ തന്റെ ജീവിതത്തില്‍ മറ്റൊന്നും നടക്കുന്നില്ല എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. സിനിമയ്ക്ക് വേണ്ടി സ്വന്തം വീട്ടുകാരെപോലും മറന്നു ജീവിക്കുകയാണ് താന്‍. അതുകൊണ്ടാണ് തനിക്ക് വിവാഹബന്ധം പോലും കാത്തു സൂക്ഷിക്കാന്‍ കഴിയാത്തത് എന്നാണ് ഷൈന്‍ പറയുന്നത്.

”സിനിമയല്ലാതെ ഒന്നും ജീവിതത്തില്‍ എന്റെ നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉള്‍പ്പടെയുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ ഞാന്‍ പരാജയമാണ്.”

”അങ്ങനെ ഞാന്‍ പരാജയപ്പെടുന്നത് ക്യാമറയ്ക്ക് മുന്നില്‍ സന്തോഷമായി നില്‍ക്കാന്‍ വേണ്ടിയാണ്. വീട്ടുകാര്‍ നമ്മളോടൊപ്പം എത്ര വര്‍ഷമുണ്ടാകാനാണ്. നമ്മുടെ ആത്മാവിനെ മാത്രമാണ് നമ്മള്‍ കൂടെ കൊണ്ട് പോകുന്നത്. നമ്മുടെ ആത്മാവിനെയാണ് നമ്മള്‍ സംതൃപ്തിപ്പെടുത്തേണ്ടത് ആളുകളെയല്ല.”

”മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി നമ്മുടെ ഉള്ളിലേക്കെടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിതമാക്കേണ്ട കാര്യമില്ല” എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍. അതേസമയം, സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ‘ഭാരത സര്‍ക്കസ്’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/84982/he-even-forgets-his-own-family-for-the-sake-of-the-film-shine-tom-chacko)