സാന്ത്വനം സീരിയലിലൂടെ സുപരിചിതയായ താരമാണ് അപ്സര. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടി. അപ്‌സരയ്ക്ക് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷമാണിത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ജനപ്രീതി നേടാൻ ജയന്തിയിലൂടെ അപ്‌സരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, ഇവരുടെ ഏറ്റവും പുതിയ വീഡിയോയും ശ്രദ്ധനേടുകയാണ്. അപ്‌സരയില്‍ നിന്നും സാന്ത്വനത്തിലെ ജയന്തിയിലേക്കുള്ള നടിയുടെ മേക്കോവറിനെ കുറിച്ചുള്ളതാണ് പുതിയ വീഡിയോ. അപ്‌സര ജയന്തിയായി ഒരുങ്ങുന്നതും മേക്കപ്പ് ഇട്ടതിന് ശേഷമുള്ള ഭാര്യയെ കുറിച്ചും, ഭാര്യയുടെ അഭിനയത്തെ കുറിച്ചുമെല്ലാം ആല്‍ബി സംസാരിക്കുന്നതും വിഡീയോയിലുണ്ട്.
ഷൂട്ടിങ് ഇല്ലാത്ത ഒരു ദിവസം വീട്ടില്‍ എങ്ങനെ ആയിരിക്കും എന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. സാന്ത്വനത്തിലെ ജയന്തിയെ കുറിച്ച് എല്ലാവരും ചോദിക്കാറുണ്ട്, മേക്കപ്പ് വീഡിയോ ചെയ്യണം എന്ന ആരാധകരുടെ അഭ്യർത്ഥന മാനിച്ചാണ് വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അപ്‌സര വീഡിയോ ആരംഭിക്കുന്നത്.

വളരെ സിംപിൾ മേക്കപ്പിട്ടാണ് അപ്‌സര ഒരുങ്ങുന്നത്. സാന്ത്വനത്തിൽ അമിതമായി ആഭരണങ്ങളും കാര്യങ്ങളും ഒന്നും ഉപയോഗിക്കാറില്ലെന്നും നടി പറയുന്നുണ്ട്. അപ്‌സര ഒരുങ്ങി കഴിയുമ്പോൾ ഭാര്യയുടെ അഭിനയത്തെ കുറിച്ചും കഥാപാത്രമായി കഴിയുമ്പോൾ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റത്തെ കുറിച്ചൊക്കെ ആൽബി പറയുന്നുണ്ട്.
ഒരു ആര്‍ട്ടിസ്റ്റിന്റെ ഏറ്റവും വലിയ ഭാഗ്യം ചെയ്ത കഥാപാത്രം വച്ച് ആളുകള്‍ തിരിച്ചറിയുക എന്നതാണെന്നും ആ ഭാഗ്യം ഇപ്പോള്‍ അപ്‌സരയ്ക്ക് എല്ലാ ദിവസവും ലഭിക്കാറുണ്ടെന്നും ആൽബി പറയുന്നു. സീരിയലിൽ വർഷങ്ങളായി ഉള്ള താൻ ഇരുപത്തി മൂന്നോളം സീരിയലുകൾ ചെയ്തിട്ടും ഇപ്പോഴാണ് ആളുകൾ തിരിച്ചറിയുന്നതെന്ന് അപ്‌സരയും പറയുന്നുണ്ട്.
മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം സ്‌ക്രീനിൽ വരുന്ന കഥാപാത്രമാണ് അപ്‌സരയുടെ ജയന്തി. ചില മാസങ്ങളില്‍ ഉണ്ടാവുകയും ഇല്ല. എങ്കിലും മറ്റു കഥാപാത്രങ്ങളെ പോലും പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട് ജയന്തിയും. അത് വലിയ ഭാഗ്യമായി കാണുന്നു എന്നാണ് അപസര പറയുന്നത്.

രൂപത്തിലും ഭാവത്തിലും മാത്രമല്ല, അപ്‌സര എന്ന വ്യക്തിക്ക് ജയന്തി എന്ന കഥാപാത്രവുമായി യാതൊരു ബന്ധവും ഇല്ല എന്ന് ആല്‍ബി ഉറപ്പിച്ചു പറഞ്ഞു. അക്കാര്യം ഏറ്റവും നന്നായി പറയാന്‍ ഭര്‍ത്താവ് എന്ന നിലയില്‍ തനിക്ക് പറ്റുമെന്നാണ് ആല്‍ബി പറയുന്നത്. ഇടക്ക് നിര്‍ബന്ധിച്ചിരുത്തി അപ്‌സര എന്നെ സാന്ത്വനം കാണിപ്പിക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ അപ്‌സരയുടെ അഭിനയം നിരീക്ഷിക്കും. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അപ്‌സരയ്ക്ക് ഞാന്‍ നൂറില്‍ നൂറ് മാര്‍ക്കും നല്‍കുമെന്നും ആൽബി പറഞ്ഞു.
അപ്‌സര എന്ന ഭാര്യക്ക് നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്ക് നല്‍കും എന്ന് പറഞ്ഞുകൊണ്ട് അപ്‌സരയെ ആല്‍ബി ചേര്‍ത്ത് പിടിക്കുന്നതും വീഡിയോയിൽ കാണാം. ഇന്ന് വരെ ഞാന്‍ അപ്‌സരയെ മാത്രമേ കെട്ടിപ്പിടിച്ചിട്ടുള്ളൂ, ഇപ്പോള്‍ ജയന്തിയെയും. മറ്റേ പുള്ളി, സീരിയലിലെ ഭര്‍ത്താവായ സേതു വന്ന് പ്രശ്‌നമുണ്ടാക്കുമോ എന്ന രസകരമായ ആശങ്ക പങ്കുവച്ചുകൊണ്ടാണ് ആൽബിയുടെ കെട്ടി പിടിത്തം.
Content Highlight: As an artist I would give Apsara 100 out of 100 marks; Albie


































