---
title: "അഞ്ച് ബോളുമായി മലര്‍ന്നുകിടന്നുകൊണ്ട് യുവതിയുടെ അഭ്യാസം; വീഡിയോ"
english_title: "Young Woman Exercises Stretching with Five Balls; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84975/young-woman-exercises-stretching-with-five-balls-video"
published_at: "2022-12-13T13:41:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639833c467e21_viral.jpg"
keywords: []
---

# അഞ്ച് ബോളുമായി മലര്‍ന്നുകിടന്നുകൊണ്ട് യുവതിയുടെ അഭ്യാസം; വീഡിയോ

> **Lead Summary:** വിവിധ ഇനം വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതില്‍ ചില്ലറ ചെപ്പടിവിദ്യ കാട്ടുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇവിടെ ഇതാ ബോളുകള്‍ കൊണ്ട് ജാലവിദ്യ കാണിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

വിവിധ ഇനം വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതില്‍ ചില്ലറ ചെപ്പടിവിദ്യ കാട്ടുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇവിടെ ഇതാ ബോളുകള്‍ കൊണ്ട് ജാലവിദ്യ കാണിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അഞ്ച് ബോളുമായി മലര്‍ന്നുകിടന്നുകൊണ്ടാണ് യുവതിയുടെ അഭ്യാസം. കസേരിയില്‍ തല വെച്ച് മലര്‍ന്നുകിടന്നുകൊണ്ട് കാലുകളിലും കൈകളിലും അഞ്ച് ബോളുകള്‍ വെച്ചാണ് യുവതി അഭ്യാസം നടത്തുന്നത്.

ആദ്യം രണ്ട് ബോളുകള്‍ കാലുകളില്‍ വെച്ച് ബാന്‍സ് ചെയ്യും. ശേഷം കൈകളില്‍ മൂന്ന് ബോളുകള്‍ കൂടി എടുത്ത ശേഷമാണ് യുവതിയുടെ ജാലവിദ്യ.

[**https://www.reddit.com/r/interestingasfuck/comments/zjuipz/skillful_ball_juggling/?utm_term=2149652807&utm_medium=post_embed&utm_source=embed&utm_name=&utm_content=header**](https://www.reddit.com/r/interestingasfuck/comments/zjuipz/skillful_ball_juggling/?utm_term=2149652807&utm_medium=post_embed&utm_source=embed&utm_name=&utm_content=header)

48 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ റെഡ്ഡിറ്റിലൂടെ ആണ് പ്രചരിക്കുന്നത്. നിരവധി പേരാണ് യുവതിയുടെ പ്രാവീണ്യത്തെ പ്രശംസിച്ചുകൊണ്ട് കമന്‍റുകള്‍ ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84975/young-woman-exercises-stretching-with-five-balls-video)