---
title: "വിവാഹത്തിന് പിന്നാലെ ഹൻസികയുടെ വീട്ടിൽ വിവാഹ മോചനം? റിപ്പോർട്ട് "
english_title: "Now another information is coming out from Hansika's family."
publisher: "moviemax.in"
canonical_url: "https://moviemax.in/news/84961/now-another-information-is-coming-out-from-hansikas-family"
published_at: "2022-12-13T12:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639826f04509d_hansika.jpg"
keywords: []
---

# വിവാഹത്തിന് പിന്നാലെ ഹൻസികയുടെ വീട്ടിൽ വിവാഹ മോചനം? റിപ്പോർട്ട് 

> **Lead Summary:** തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന നടിയാണ് ഹൻസിക മോട്വാണി. അടുത്തിടെയാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. ബിസിനസ്കാരനായ സൊഹൈൽ കത്യൂര്യ ആണ് ഹൻസികയെ വിവാഹം കഴിച്ചത്.

## Article Content

തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന നടിയാണ് ഹൻസിക മോട്വാണി. അടുത്തിടെയാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. ബിസിനസ്കാരനായ സൊഹൈൽ കത്യൂര്യ ആണ് ഹൻസികയെ വിവാഹം കഴിച്ചത്.

ഇരുവരും ബിസിനസ് പങ്കാളികൾ ആയിരുന്നു. ഈ സൗഹൃദമാണ് പിന്നീട് വിവാഹത്തിലെത്തിയത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന വിവാഹ ഫോട്ടോകൾ വൈറലായിരുന്നു. ജയ്പൂരിൽ വെച്ചായിരുന്നു ആഘോഷ പൂർവം വിവാഹം നടന്നത്.

ഇപ്പോഴിതാ ഹൻസികയുടെ കുടുംബത്തിൽ നിന്നുള്ള മറ്റൊരു വിവരമാണ് പുറത്ത് വരുന്നത്. ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോട്വാണി വിവാഹ മോചനം നേടിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ‌. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലാണ് ഇരുവരും വേർപിരിഞ്ഞിരിക്കുന്നത്. 2021 മാർച്ച് മാസത്തിലാണ് പ്രശാന്തും മുസ്കാൻ നാൻസിയും വിവാഹം കഴിച്ചത്. വിവാഹ മോചനം സംബന്ധിച്ച് ഇതുവരെ ഇവർ പ്രതികരിച്ചിട്ടില്ല.

ഹൻസികയുടെ വിവാഹ ചടങ്ങിൽ ബന്ധുക്കളെല്ലാം എത്തിയിരുന്നെങ്കിലും മുസ്കാൻ പങ്കെടുത്തിരുന്നില്ല. മുസ്കാന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും തന്റെ വിവാഹ ചിത്രങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ഫേഷ്യൽ പാരലിസിസ് നേരിട്ടെന്ന് മുസ്കാൻ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ കുറേ മാസങ്ങളാണ് ഇതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ച് വരികയാണെന്നും മുസ്കാൻ പറഞ്ഞിരുന്നു. നവംബർ മാസത്തിലാണ് മുസ്കാൻ ഇതേ പറ്റി തുറന്ന് പറഞ്ഞത്.

ഹൻസിക വിവാഹ ശേഷം ഭർത്താവിനൊപ്പം യാത്രകൾ പോവാനുള്ള ഒരുക്കത്തിലാണ്. സിനിമാ രം​ഗത്തു നിന്നുള്ളവരെ ഹൻസികയുടെ വിവാഹത്തിൽ കണ്ടിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ.

ഹൻസികയുടെ വിവാഹത്തിൽ മറ്റൊരു കാര്യവും ശ്രദ്ധ നേടിയിരുന്നു. ഹൻസിക വിവാഹ സൽക്കാരത്തിൽ പാവപ്പെട്ട കുട്ടികളെ അതിഥികളായി ക്ഷണിച്ചിരുന്നു. സന്നദ്ധ സംഘടന മുഖേനയാണ് ഹൻസിക കുട്ടികളെ ക്ഷണിച്ചത്. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ഹൻസികയെ അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/84961/now-another-information-is-coming-out-from-hansikas-family)