---
title: "ബിസിനസ് രംഗത്തേക്ക് ചുവടുവെച്ച് ആര്യൻ ഖാൻ, പുതിയ റിപ്പോർട്ട് "
english_title: "Aryan Khan steps into business, new report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84953/aryan-khan-steps-into-business-new-report"
published_at: "2022-12-13T12:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63981fb7d8945_aryanghan.jpg"
keywords: []
---

# ബിസിനസ് രംഗത്തേക്ക് ചുവടുവെച്ച് ആര്യൻ ഖാൻ, പുതിയ റിപ്പോർട്ട് 

> **Lead Summary:** റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന സീരീസിലൂടെ എഴുത്തുകാരനായും സംവിധായകനായും താൻ അരങ്ങേറ്റം കുറിക്കുന്നുവെന്ന് കഴിഞ്ഞ ആഴ്ച ആദ്യം ആര്യൻ ഖാൻ തന്നെ സ്ഥിരീകരിച്ചിരുന്നു. ഒരു മുൻനിര പ്ലാറ്റ്‌ഫോമിനായി 2023-ന്റെ തുടക്കത്തോടെ പദ്ധതി ആരംഭിക്കും എന്നാണ് ഇദ്ദേഹം അറിയിച്ചത്.

## Article Content

റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന സീരീസിലൂടെ എഴുത്തുകാരനായും സംവിധായകനായും താൻ അരങ്ങേറ്റം കുറിക്കുന്നുവെന്ന് കഴിഞ്ഞ ആഴ്ച ആദ്യം ആര്യൻ ഖാൻ തന്നെ സ്ഥിരീകരിച്ചിരുന്നു. ഒരു മുൻനിര പ്ലാറ്റ്‌ഫോമിനായി 2023-ന്റെ തുടക്കത്തോടെ പദ്ധതി ആരംഭിക്കും എന്നാണ് ഇദ്ദേഹം അറിയിച്ചത്.

പിതാവ് ഷാരൂഖ് ഖാനും പുതിയ രംഗത്തെക്കുള്ള മകന്‍റെ പ്രവേശനത്തിന് തന്റെ ആശംസകൾ അറിയിച്ചിരുന്നു. ഇപ്പോൾ ബിസിനസ് രംഗത്തേക്കും കടക്കുകയാണ് ജൂനിയര്‍ ഖാന്‍. പങ്കാളികളാ ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവരുമായി ചേര്‍ന്ന് ഡെവൊള്‍ ( D'YAVOL) എന്ന ഫാഷന്‍ ബ്രാന്‍റാണ് ഇദ്ദേഹം ആരംഭിച്ചിരിക്കുന്നത്.

ആഡംബര ജീവിതശൈലി പിന്തുടര്‍ന്നവര്‍ക്കായുള്ള പ്രോഡക്ടുകളാണ് ഈ ബ്രാന്‍റില്‍ നിന്നും വരുക എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫാഷൻ, ഡ്രിംഗ്സ്, എക്‌സ്‌ക്ലൂസീവ് ഇവന്റുകൾ എന്നിങ്ങനെ മികച്ച ആഗോള നിലവാരത്തില്‍ ആധികാരിക ഉൽപ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് മൂന്ന് സംരംഭകരുടെയും ലക്ഷ്യം.

> “ഞാനും എന്റെ രണ്ട് അടുത്ത സുഹൃത്തുക്കളും ഒരു ഗ്ലോബല്‍ ലൈഫ് സ്റ്റെല്‍ ബ്രാന്‍റ് എന്ന ലക്ഷ്യത്തിനായി കഴിഞ്ഞ അഞ്ചുകൊല്ലമായി പ്രവര്‍ത്തിക്കുകയാണ്. ഉപഭോക്താക്കൾക്ക് ലോകം വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ചത്, ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നല്‍കാന്‍ ഡെവൊള്‍ നല്‍കും' -ആര്യൻ ഖാൻ ബ്രാന്‍റ് പുറത്തിറക്കുന്ന ചടങ്ങില്‍ പറഞ്ഞു.

എബി ഇന്‍ വീബ് ഇന്ത്യയുമായി സഹകരിച്ച് ഉപഭോക്താക്കൾക്കായി കൊണ്ടുവന്ന ഒരു പ്രീമിയം വോഡ്ക ഡ്രിംഗ്‍. പരിമിതമായ എഡിഷൻ വസ്ത്ര ശേഖരം അനാച്ഛാദനം ചെയ്തുകൊണ്ടാണ് ഡെവൊള്‍ വരും മാസങ്ങളിൽ വിപണിയില്‍ എത്തുക. 2023-ലും അതിനുശേഷവും, ബ്രാൻഡ് നിരവധി ആഡംബര ജീവിതശൈലി ഉൽപ്പന്ന ഓഫറുകൾ അവതരിപ്പിച്ചേക്കും.

ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ആളാണ് ആര്യൻ ഖാൻ. കരൺ ജോഹറിന്‍റെ കഭി ഖുഷി കഭി ഗമിലെ ബാലതാരമായിരുന്നു ആര്യൻ. ചിത്രത്തിന്‍റെ ഓപ്പണിംഗ് സീക്വൻസിൽ ഷാരൂഖ് കഥാപാത്രത്തിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആര്യനാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84953/aryan-khan-steps-into-business-new-report)