---
title: "ഭർത്താവിൻ്റെ ആ കാര്യം എനിക്ക് ഇഷ്ടമല്ല – പൂർണിമ ഭാഗ്യരാജ് പറയുന്നത് കേട്ടോ?"
english_title: "I don't like that thing about my husband - Purnima Bhagyaraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84911/i-dont-like-that-thing-about-my-husband-purnima-bhagyaraj"
published_at: "2022-12-13T09:10:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6397f4dcd2bfa_10.jpg"
keywords: []
---

# ഭർത്താവിൻ്റെ ആ കാര്യം എനിക്ക് ഇഷ്ടമല്ല – പൂർണിമ ഭാഗ്യരാജ് പറയുന്നത് കേട്ടോ?

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൂർണിമ ഭാഗ്യരാജ്. മലയാളം സിനിമകളിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. മോഹൻലാൽ ആദ്യമായി അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയിലെ നായിക ആയിരുന്നു പൂർണിമ. ഫാസിൽ സംവിധാനം ചെയ്ത ഈ സിനിമയിലെ നായകൻ ശങ്കർ ആയിരുന്നു.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൂർണിമ ഭാഗ്യരാജ്. മലയാളം സിനിമകളിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. മോഹൻലാൽ ആദ്യമായി അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയിലെ നായിക ആയിരുന്നു പൂർണിമ. ഫാസിൽ സംവിധാനം ചെയ്ത ഈ സിനിമയിലെ നായകൻ ശങ്കർ ആയിരുന്നു.

അതേസമയം ഭാഗ്യരാജ് എന്ന വ്യക്തിയെ ആണ് ഇവർ വിവാഹം ചെയ്തത്. തമിഴിലെ മുൻനിര നായക നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇന്ന് തമിഴിലെ മുൻനിര സ്വഭാവ നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ തന്റെ ഭർത്താവിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണ് എന്ന് തുറന്നു പറയുകയാണ് പൂർണിമ.

ഇതുമാത്രമല്ല തന്റെ ഭർത്താവിൽ തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യം എന്താണ് എന്നും താരം തുറന്നുപറയുന്നുണ്ട്.സ്ത്രീകൾക്ക് ഏറെ ബഹുമാനം കൊടുക്കുന്ന വ്യക്തിയാണ് തന്റെ ഭർത്താവ് എന്നും ഇതാണ് തന്റെ ഭർത്താവിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കാര്യം എന്നും പൂർണിമ പറഞ്ഞു. ഇദ്ദേഹത്തെ പരിചയപ്പെട്ട തുടക്കകാലം മുതൽ ഞാൻ ശ്രദ്ധിക്കുന്ന കാര്യമാണ് ഇത് എന്നും ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അത് അങ്ങനെ തന്നെ അദ്ദേഹം കൊണ്ടുപോകുന്നുണ്ട് എന്നുമാണ് ഇവർ പറഞ്ഞത്.

ഇതിനുശേഷം ആയിരുന്നു ഭർത്താവിൽ തനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം പൂർണിമ തുറന്നു പറഞ്ഞത്.താൻ പറയുന്ന ഒരു കാര്യവും അദ്ദേഹം കേൾക്കുന്നില്ല എന്നത് ആയിരുന്നു പൂർണിമ നടത്തിയ പരാതി. പല കാര്യങ്ങളും അദ്ദേഹം പെട്ടെന്ന് കേൾക്കില്ല എന്നും എല്ലാ ദിവസവും കാര്യങ്ങൾ ഇങ്ങനെ തന്നെയാണ് എന്നും എന്ത് കാര്യവും ആദ്യം പറഞ്ഞാൽ കേൾക്കില്ല പക്ഷേ പിന്നീട് ഒരു നാലോ അഞ്ചോ തവണ പറഞ്ഞാൽ മാത്രമേ അദ്ദേഹം അത് കേൾക്കുകയുള്ളൂ എന്നും പൂർണിമ കൂട്ടിച്ചേർത്തു.

ഭർത്താവിന്റെ ഈ സ്വഭാവം കാണുമ്പോൾ ആണ് തനിക്ക് ഏറ്റവും കൂടുതൽ ദേഷ്യം വരുന്നത് എന്നാണ് പൂർണിമ പറയുന്നത്. അതേസമയം ലോകത്തെ ഭാര്യ ഭർത്താക്കന്മാരുടെ ബന്ധം ഇങ്ങനെ തന്നെയാണ് എന്നും അതിനൊക്കെ ഭാര്യമാർ പരാതി പറയാൻ നിന്നാൽ ദാമ്പത്യ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകാൻ പറ്റും എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84911/i-dont-like-that-thing-about-my-husband-purnima-bhagyaraj)