ഓരോ ദിവസവും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് ഗര്‍ഭകാലം ആഘോഷമാക്കുകയാണ് പേളിയിപ്പോള്‍. ഇപ്പോഴിതാ പേളിയുടെ ബേബി ഷവര്‍ നടത്തിയിരിക്കുകയാണ്.ഫേസ്ബുക്ക് പേജിലൂടെ താരദമ്പതിമാര്‍ തന്നെയാണ് ബേബി ഷവറിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

ബേബി ഷവറിനൊപ്പം പേളിയ് ക്കൊരു സര്‍പ്രൈസ് നല് കിയതിനെ കുറിച്ച് കൂടി ശ്രീനിഷ് സൂചിപ്പിച്ചിരുന്നു. അതായത് , നാളെ രാവിലെ ഷൂട്ടിങ്ങിന് തിരിച്ച് പോവുമെന്ന കാര്യം ശ്രീനിഷ് പേളിയുടെ ചെവിയില്‍ പറയുന്നത്. പെട്ടെന്നുള്ള മറുപടി കേട്ട് ഞെട്ടിയ പേളിയുടെ മുഖത്ത് വന്ന ഭാവത്തെ കുറിച്ചാണ് വീഡിയോയ്ക്ക് നല്കിയ ക്യാപ്ഷനില്‍ ശ്രീനി സൂചിപ്പിച്ചിരിക്കുന്നത്. പെട്ടെന്നുള്ള തന്റെ സംസാരത്തില്‍ വിലമതിക്കാനാവാത്ത അവളുടെ എക്സ്പ്രഷന്‍ ഉണ്ടെന്നാണ് ശ്രീനിഷ് പറയുന്നത്. രസകരമായ കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്.
എന്നും ഈ സന്തോഷം കാത്തു സൂക്ഷിക്കാന്‍ ഇരുവര്‍ക്കും സാധിക്കണമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ബേബി ഷവറിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം പേളിഷ് ആര്‍മി എന്ന ഫാന്‍സ് ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ആഴ്ചകൾക്ക് മുൻപ് ഹിന്ദു ആചാരപ്രകാരമുള്ള വളൈക്കാപ്പ് ചടങ്ങുകളും നടത്തിയിരുന്നു. ഈ ചിത്രങ്ങളും വൈറലാണ്.
Pelly and Sreenish celebrate baby shower