---
title: "വളർത്തുനായയ്ക്ക് ബേബി ഷവർ; വൈറലായി വീഡിയോ"
english_title: "Baby shower for pet dog; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84896/baby-shower-for-pet-dog-the-video-went-viral"
published_at: "2022-12-13T06:40:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6397d17ccf3cf_babyshower.jpg"
keywords: []
---

# വളർത്തുനായയ്ക്ക് ബേബി ഷവർ; വൈറലായി വീഡിയോ

> **Lead Summary:** ദില്ലി: അരുമയായ വളർത്തുമൃ​ഗങ്ങളെ കുടുംബത്തിലെ ഒരം​ഗത്തെപ്പോലെ പരി​ഗണിക്കുന്നവരാണ് നമ്മളിൽ മിക്കവരും. അത്തരത്തിൽ ബീ​ഗിൾ ഇനത്തിൽ പെട്ട വളർത്തുനായക്ക് 'ബേബി ഷവർ' നടത്തുന്ന വളർത്തുമൃ​ഗത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാക്കുന്നത്. പരമ്പരാഗത ആചാരങ്ങളോടെയാണ് ബേബി ഷവർ നടത്തുന്നത്. 'ബേബി ഷവർ ഫോർ മൈ ക്യൂട്ടീ' എന്ന തലക്കെട്ടോടുകൂടി സുജാത ഭാരതി എന്ന സ്ത്രീയാണ് വീഡിയോ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത് . സ്കാർഫ് കെട്ടി, മാലയിട്ട് നെറ്റിയിൽ പൊട്ട് തൊടീക്കുന്നതും വളർത്തുനായ് ഇരിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. കൂടാതെ വീട്ടിലെ ഈ വിശേഷ ദിനത്തിൽ മറ്റ് നായ്ക്കൾക്കും ഭക്ഷണം തയ്യാറാക്കി വിളമ്പുന്നുണ്ട്. നവംബർ 20 ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോക്ക് 3.4 ലക്ഷത്തിലധികം ലൈക്കുകളും 2000-ലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്.

## Article Content

ദില്ലി: അരുമയായ വളർത്തുമൃ​ഗങ്ങളെ കുടുംബത്തിലെ ഒരം​ഗത്തെപ്പോലെ പരി​ഗണിക്കുന്നവരാണ് നമ്മളിൽ മിക്കവരും. അത്തരത്തിൽ ബീ​ഗിൾ ഇനത്തിൽ പെട്ട വളർത്തുനായക്ക് 'ബേബി ഷവർ' നടത്തുന്ന വളർത്തുമൃ​ഗത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാക്കുന്നത്. പരമ്പരാഗത ആചാരങ്ങളോടെയാണ് ബേബി ഷവർ നടത്തുന്നത്. 'ബേബി ഷവർ ഫോർ മൈ ക്യൂട്ടീ' എന്ന തലക്കെട്ടോടുകൂടി സുജാത ഭാരതി എന്ന സ്ത്രീയാണ് വീഡിയോ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത് . സ്കാർഫ് കെട്ടി, മാലയിട്ട് നെറ്റിയിൽ പൊട്ട് തൊടീക്കുന്നതും വളർത്തുനായ് ഇരിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. കൂടാതെ വീട്ടിലെ ഈ വിശേഷ ദിനത്തിൽ മറ്റ് നായ്ക്കൾക്കും ഭക്ഷണം തയ്യാറാക്കി വിളമ്പുന്നുണ്ട്. നവംബർ 20 ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോക്ക് 3.4 ലക്ഷത്തിലധികം ലൈക്കുകളും 2000-ലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84896/baby-shower-for-pet-dog-the-video-went-viral)