---
title: "അമ്മമാരായാൽ ഇങ്ങനെ ബോളിവുഡ് താരം കരീനകപൂറിന്റെ വീഡിയോ വയറിൽ ആകുന്നു"
english_title: "This is how become a mom Bollywood star Kareena Kapoor's video is viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84870/this-is-how-become-a-mom-bollywood-star-kareena-kapoors-video-is-viral"
published_at: "2022-12-12T20:45:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639746164567b_kareena.jpg"
keywords: []
---

# അമ്മമാരായാൽ ഇങ്ങനെ ബോളിവുഡ് താരം കരീനകപൂറിന്റെ വീഡിയോ വയറിൽ ആകുന്നു

> **Lead Summary:** ഫിറ്റ്നസ് കാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് എല്ലാ സിനിമാതാരങ്ങളും . അതിൽ ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് . പ്രായത്തിനുമപ്പുറം ഫിറ്റ്നസിന് പല മാനങ്ങളുമുണ്ടെന്ന സന്ദേശവും ഇന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുതിലും സെലിബ്രിറ്റികള്‍ക്കുള്ള പങ്ക് ചെറുതല്ല എന്നത് അവരുടെ സോഷ്യൽ മീഡിയ പേജുകൾ ഉദാഹരണങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീകള്‍, വിവാഹിതരോ അമ്മമാരോ ആയ സ്ത്രീകള്‍ എന്നിവരെല്ലാം വ്യാപകമായി ഫിറ്റ്നസിലേക്ക് ശ്രദ്ധ പതിപ്പിക്കുന്ന സമയം കൂടിയാണിത് .

## Article Content

ഫിറ്റ്നസ് കാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് എല്ലാ സിനിമാതാരങ്ങളും . അതിൽ ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് . പ്രായത്തിനുമപ്പുറം ഫിറ്റ്നസിന് പല മാനങ്ങളുമുണ്ടെന്ന സന്ദേശവും ഇന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുതിലും സെലിബ്രിറ്റികള്‍ക്കുള്ള പങ്ക് ചെറുതല്ല എന്നത് അവരുടെ സോഷ്യൽ മീഡിയ പേജുകൾ ഉദാഹരണങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീകള്‍, വിവാഹിതരോ അമ്മമാരോ ആയ സ്ത്രീകള്‍ എന്നിവരെല്ലാം വ്യാപകമായി ഫിറ്റ്നസിലേക്ക് ശ്രദ്ധ പതിപ്പിക്കുന്ന സമയം കൂടിയാണിത് .

ഇത്തരത്തില്‍ ഫിറ്റ്നസ് വിഷയങ്ങളില്‍ ആരാധകരെ നല്ല രീതിയില്‍ സ്വാധീനിച്ച വനിതാതാരമാണ് കരീന കപൂര്‍. സിനിമയില്‍ സജീവമായി നില്‍ക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ കരീന വളരെ സജീവമാണ്. തിരക്കുകള്‍ക്ക് ഇടയിലും രണ്ട് കുട്ടികളുടെ അമ്മയായ കരീന, തന്‍റെ കുടുംബജീവിതം എത്ര മനോഹരമായാണ് കൊണ്ടുപോകുന്നതെന്ന് ഇവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ തന്നെ വ്യക്തമാക്കുന്നു പ്രസവം കഴിഞ്ഞ് സ്ത്രീകളുടെ വീണ്ടും ശരീരം പഴയപടി ആക്കുന്നതിന് ചെയ്യാവുന്ന വര്‍ക്കൗട്ടുകള്‍, ഇതിന്‍റെ ഗുണങ്ങള്‍ എല്ലാം തന്നെ കരീന തന്‍റെ വനിതാ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

കുഞ്ഞുങ്ങളുള്ളവരാണെങ്കില്‍ പോലും അവര്‍ക്കും ഇതെല്ലാം ചെയ്യാമെന്ന തരത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് താരത്തിന്റെ വിഡിയോകൾ എല്ലാം . ഇപ്പോഴിതാ കരീനയുടെ യോഗ പരിശീലക പങ്കുവച്ചൊരു വീഡിയോ ആണ് ഇൻസ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധയാകർഷിക്കുന്നത് . തന്‍റെ യോഗ സെഷനിലാണ് കരീന. ഇതിനിടെ അടുത്തിരുന്ന് കളിക്കുന്ന കരീനയുടെ ഇളയ മകൻ ജഹാംഗീറിനെയും വിഡിയോയിൽ കാണാം.

അമ്മ യോഗ ചെയ്യുന്നതിനിടെ കുസൃതിയോടെ അമ്മയെ ശല്യപ്പെടുത്തുകയാണ് ജഹാംഗീർ . യോഗ പോസിലിരിക്കുന്ന കരീനയുടെ ശരീരത്തിന് താഴെക്ക് നുഴഞ്ഞുകയറി കുസൃതിയോടെ ചിരിക്കുന്ന ജെയെ വാത്സല്യത്തോടെ ഓമനിക്കുന്ന കരീനയെയും വീഡിയോയില്‍ കാണാം. പ്രമുഖരടക്കം നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/84870/this-is-how-become-a-mom-bollywood-star-kareena-kapoors-video-is-viral)