താന്‍ ഏറ്റവും ആദ്യം ആകര്‍ഷിക്കപ്പെട്ടത് മോഹന്‍ലാലിലേക്കാണ്; ഷൈന്‍ ടോം ചാക്കോ

താന്‍ ഏറ്റവും ആദ്യം ആകര്‍ഷിക്കപ്പെട്ടത് മോഹന്‍ലാലിലേക്കാണ്; ഷൈന്‍ ടോം ചാക്കോ
2022-12-12T14:23:00 | By Susmitha Surendran

പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ഷൈന്‍ ടോം ചാക്കോ . താരത്തിന്റെ പല അഭിമുഖങ്ങളും വൈറലായി മാറാറുണ്ട്. ഇതിനിടെ താരം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മോഹന്‍ലാലിന്റെ ആദ്യ കാലത്തെ സിനിമകളെ കുറിച്ചും ഇന്നത്തെ സിനിമകളെ കുറിച്ചുമാണ് ഷൈന്‍ പറയുന്നത്. താന്‍ ഏറ്റവും ആദ്യം ആകര്‍ഷിക്കപ്പെട്ടത് മോഹന്‍ലാലിലേക്കാണ്. കാരണം ആ സമയങ്ങളില്‍ പുള്ളിയില്‍ നമ്മള്‍ നടനെ കണ്ടിട്ടില്ല. ഈ സമയങ്ങളില്‍ കഥാപാത്രങ്ങളെ കാണുന്നില്ല. താരത്തെയാണ് കൂടുതലും കാണുന്നത്.


പണ്ട് സേതുമാധവന്‍ കീരിക്കാടനെ അടിക്കാന്‍ പോവുമ്പോള്‍ തിയേറ്ററിലിരുന്ന് ”അവനെ തോല്‍പ്പിക്കാന്‍ പറ്റൂല്ല സേതുമാധവാ…’ എന്ന് വിളിച്ചു പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. പക്ഷെ ഇന്ന് ആദ്യത്തെ ഷോട്ട് കാണുമ്പോള്‍ തന്നെ നമുക്കറിയാം എത്ര ലക്ഷം ആളുകള്‍ വന്നാലും ഇടിച്ചിടുമെന്ന്.

ആറാടുന്നത് കഥാപാത്രമായിട്ടാവണം താരമായിട്ടല്ല. അത് നമ്മളെ കാണിച്ചു തന്നത് ആരാണോ അവര്‍. ആ താരം എന്ന ചിന്ത എന്ന തലയിലേക്കും കേറിയിട്ടുണ്ട്. പല കഥാപാത്രങ്ങളിലും ഒരേ മാനറിസങ്ങള്‍ വന്ന് തുടങ്ങി.


അത് നമ്മള്‍ ആദ്യം കണ്ടുപിടിക്കണം. ഒരു ട്രിക്ക് കണ്ടു പിടിച്ച് കഴിഞ്ഞാല്‍ ആ ട്രിക്ക് ആദ്യം മറക്കേണ്ടത് നമ്മള്‍ തന്നെയാണ്. ആക്ടിംഗിന്റെ ട്രിക്ക് ചിന്തയാണ്. എല്ലാം ആദ്യം ഉണ്ടാകേണ്ടത് ചിന്തയിലാണ്. എന്നിട്ടാണ് അത് വചനമായും വാക്കുകളായും പ്രവര്‍ത്തിയായും പുറത്തേക്ക് വരേണ്ടത് എന്നാണ് ഷൈന്‍ പറയുന്നത്.

അടുത്തിടെയായി മോഹന്‍ലാല്‍ സിനിമകള്‍ നിരന്തരം പരാജയപ്പെടുന്നതിനാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പോലും താരത്തിന്റെ സിനിമാ തെരഞ്ഞെടുപ്പില്‍ എതിരഭിപ്രായമുണ്ട്.മോഹന്‍ലാല്‍ മാത്രമെന്താണ് നിലവാരമില്ലാത്ത തിരക്കഥകള്‍ക്ക് തലവെച്ച് കൊടുക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Content Highlight: He was first attracted to Mohanlal; Shine Tom Chacko

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup