അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിജയ് ചിത്രം മാസ്റ്റര്‍ തീയേറ്ററുകളിലേക്ക് എത്തുകയാണ്. നാളുകള്‍ക്ക് ശേഷം തീയേറ്ററുകള്‍ തുറക്കുന്നതിന്റേയും ആവേശത്തിലാണ് ആരാധകര്‍. തീയേറ്ററുകളില്‍ 50 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളൂ. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നീക്കം. എന്നാല്‍ ഇതൊന്നും ആരാധകര്‍ക്ക് പ്രശ്മല്ല.
സംസ്ഥാനത്തൊട്ടാകെ തീയേറ്ററുകള്‍ ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. കൊവിഡ് നിയന്ത്രണങ്ങളെ എല്ലാം കാറ്റില്‍ പറത്തിയാണ് വിജയ് ആരാധകര്‍ കൂട്ടം കൂടുന്നത്. ആരാധകരുടെ തള്ളിക്കയറ്റം കാരണം കോയമ്പേട് രോഹിണി തിയേറ്ററില്‍ പോലീസിനെ വിളിച്ചുവരുത്തേണ്ടിവന്നു. ടിക്കറ്റ് തീരുമെന്ന ആശങ്കയില്‍ തിയേറ്ററിലെ സുരക്ഷാ ജീവനക്കാരെ വകവെക്കാനോ നിയന്ത്രണങ്ങള്‍ പാലിച്ച് വരിനില്‍ക്കാനോ ആരാധകര്‍ തയ്യാറായിരുന്നില്ല. ഇതാണ് തിരക്കിന് കാരണമായത്.
Kovid controls flew in the wind — crowds of fans flocked to book master tickets