---
title: "നമ്മുടെ ശരികള്‍ പറയാന്‍ നമ്മള് മാത്രമേ കാണൂ; ജിഷിന്‍ മോഹന്‍"
english_title: "Only we are seen to speak our truths; Jishin Mohan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84793/only-we-are-seen-to-speak-our-truths-jishin-mohan"
published_at: "2022-12-12T13:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396e57b4593a_jishin_mohan.jpg"
keywords: []
---

# നമ്മുടെ ശരികള്‍ പറയാന്‍ നമ്മള് മാത്രമേ കാണൂ; ജിഷിന്‍ മോഹന്‍

> **Lead Summary:** മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ജിഷിന്‍ മോഹന്‍. ഈ താരം നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകള്‍ക്ക് പുറമെ മറ്റു റിയാലിറ്റി ഷോകളിലും സജീവമായിരുന്നു ജിഷിന്‍. 

## Article Content

മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ജിഷിന്‍ മോഹന്‍. ഈ താരം നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകള്‍ക്ക് പുറമെ മറ്റു റിയാലിറ്റി ഷോകളിലും സജീവമായിരുന്നു ജിഷിന്‍. 

ഇപ്പോള്‍ നടന്‍ പങ്കിട്ട ഒരു പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്. കുറച്ച് ദേശ്യത്തോടെയാണ് നടന്‍ എത്തിയിരിക്കുന്നത്. ചേട്ടന്‍ കട്ടകലിപ്പില്‍ ആണല്ലോ എന്നും പോസ്റ്റ് കണ്ട് ചിലര്‍ ചോദിക്കുന്നു.

**

തന്റെ തന്നെ ചിരിയ്ക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം കൊടുത്ത ക്യാപ്ഷനാണ് വിഷയം. തന്നെ കുറ്റം പറഞ്ഞ് നടക്കുന്നവരെ ഉദ്ദേശിച്ചാണ് ജിഷിന്റെ പോസ്റ്റ്. പക്ഷെ ജിഷിന്‍ പറഞ്ഞത് അത്ര സീരിയസ് ആയ കാര്യമായി ആളുകള്‍ കണ്ടിട്ടില്ല എന്ന് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ കാണുമ്പോള്‍ മനസ്സിലാവും.

‘നമ്മുടെ കുറ്റങ്ങളും തെറ്റുകളും പറയാന്‍ കുറേപ്പേര്‍ കാണുമായിരിക്കും . പക്ഷെ നമ്മുടെ ശരികള്‍ പറയാന്‍ നമ്മള് മാത്രമേ കാണൂ. ഇതിപ്പൊ വായിക്കുമ്പോ ഈ കുറ്റം പറഞ്ഞു നടക്കുന്നവര്‍ വിചാരിക്കും , ഇത് അവരെക്കുറിച്ചാണ് പറയുന്നത് എന്ന്.

[https://www.facebook.com/jishin.mohan.9/posts/10162129060458219**](https://www.facebook.com/jishin.mohan.9/posts/10162129060458219)

അതേടാ തെണ്ടികളേ.. നിങ്ങളെക്കുറിച്ചു തന്നെയാണ് പറഞ്ഞത്. ഇത് എന്നെ കുറ്റം പറഞ്ഞു നടക്കുന്നവരെ ഉദ്ദേശിച്ചു മാത്രമാണ്.. അവരെക്കുറിച്ചു മാത്രമാണ്’ എന്നാണ് ജിഷിന്റെ ക്യാപ്ഷന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/84793/only-we-are-seen-to-speak-our-truths-jishin-mohan)