---
title: "കുട്ടിയുടെ കൈ സിംഹത്തിന്‍റെ വായിൽ; ഭീതി പടര്‍ത്തുന്ന വീഡിയോ"
english_title: "Child's hand in lion's mouth; Horrifying video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84781/childs-hand-in-lions-mouth-horrifying-video"
published_at: "2022-12-12T13:08:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396dab235cf8_viral.jpg"
keywords: []
---

# കുട്ടിയുടെ കൈ സിംഹത്തിന്‍റെ വായിൽ; ഭീതി പടര്‍ത്തുന്ന വീഡിയോ

> **Lead Summary:** നായ, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങളുടെ നിരവധി വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. എന്നാല്‍ സിംഹങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതൊക്കെ പലപ്പോഴും നമ്മളെ അമ്പരപ്പിക്കുന്ന കാഴ്ച തന്നെയാണ്.

## Article Content

നായ, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങളുടെ നിരവധി വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. എന്നാല്‍ സിംഹങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതൊക്കെ പലപ്പോഴും നമ്മളെ അമ്പരപ്പിക്കുന്ന കാഴ്ച തന്നെയാണ്.

അത്തരത്തില്‍ അപകടകരമായ രീതിയിൽ സിംഹങ്ങള്‍ക്കൊപ്പം കളിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഒരു പേടിയുമില്ലാതെയാണ് കുട്ടി രണ്ട് സിംഹങ്ങൾക്കൊപ്പം കളിക്കുന്നത്.

ഒരു സിംഹത്തിന്റെ വായ്ക്കുള്ളിൽ കുട്ടി കൈ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടി തന്റെ മുഖം സിംഹത്തിന്റെ മുഖത്തോട് അപകടകരമായി അടുപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കുട്ടി തമാശയായി സിംഹത്തെ അടിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. എന്തായാലും 231,000-ലധികം കാഴ്ചക്കാരും 6,000- ലധികം ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.

സംഭവം വൈറലായതോടെ വലിയ വിമര്‍ശനവും വീഡിയോയ്ക്ക് ലഭിച്ചു. ഇത് വളരെ അപകടകരവും ഭയാനകവും മണ്ടത്തരവും നിരുത്തരവാദപരവുമാണ് എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/84781/childs-hand-in-lions-mouth-horrifying-video)