---
title: "അമ്മ എന്ന നിലയിലും, വ്യക്തി എന്ന നിലയിലും ആസ്വദിക്കേണ്ട സമയമാണിത്; ഭാമ"
english_title: "It's time to enjoy being a mother and being a person; Bhama"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84764/its-time-to-enjoy-being-a-mother-and-being-a-person-bhama"
published_at: "2022-12-12T12:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396cf717fc9b_bhama.jpg"
keywords: []
---

# അമ്മ എന്ന നിലയിലും, വ്യക്തി എന്ന നിലയിലും ആസ്വദിക്കേണ്ട സമയമാണിത്; ഭാമ

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നടി ഭാമ. മലയാള ചിത്രമായ നിവേദ്യത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് മലയാളത്തിന് പുറമെ തമിഴിലും , തെലുങ്കിലും, കന്നഡയിലുമെല്ലാം നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . വിവാഹ ശേഷം സിനിമയില്‍ ഒന്നും ഭാമ അഭിനയിച്ചിരുന്നില്ല. ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നടി ഭാമ. മലയാള ചിത്രമായ നിവേദ്യത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് മലയാളത്തിന് പുറമെ തമിഴിലും , തെലുങ്കിലും, കന്നഡയിലുമെല്ലാം നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . വിവാഹ ശേഷം സിനിമയില്‍ ഒന്നും ഭാമ അഭിനയിച്ചിരുന്നില്ല. ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.

ഗര്‍ഭകാലത്ത് താന്‍ അനുഭവിച്ച ടെന്‍ഷനെ കുറച്ചൊക്കെ ഭാമ പറഞ്ഞിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് നടി സംസാരിച്ചത്, തന്റെ ഗര്‍ഭകാലം ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്ന് ഭാമ പറഞ്ഞത്.

കുഞ്ഞു വന്നതോടുകൂടി നമ്മുടെ ഇഷ്ടങ്ങള്‍ മാറ്റി വയ്ക്കേണ്ടി വരും എന്നത് ശരിയാണ്. എന്നാല്‍ മുഴുവനായി മാറ്റിവയ്ക്കേണ്ട ആവശ്യമില്ല . നമ്മുടെ ഇഷ്ടങ്ങള്‍ക്ക് സമയം കൊടുക്കണം

. അതിനു വേണ്ടിയാണു യൂ ട്യൂബ് ചാനല്‍ തുടങ്ങിയതെന്നും അഭിമുഖത്തില്‍ ഭാമ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയത് ഇപ്പോഴാണ്. ഷെല്ലില്‍ നിന്നും പുറത്തുവന്നു. അമ്മ എന്ന നിലയിലും, വ്യക്തി എന്ന നിലയിലും ആസ്വദിക്കേണ്ട സമയമാണ്. ഭാമ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/84764/its-time-to-enjoy-being-a-mother-and-being-a-person-bhama)