---
title: "ഇനി ഇങ്ങനെയുള്ള ചോദ്യമൊന്നും തന്നോട് ചോദിക്കരുത്; കുഞ്ചാക്കോ ബോബന്‍"
english_title: "Don't ask him any more questions like; Kunchaco Boban"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84727/dont-ask-him-any-more-questions-like-kunchaco-boban"
published_at: "2022-12-12T10:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396b3f427496_kunchakoboban.jpg"
keywords: []
---

# ഇനി ഇങ്ങനെയുള്ള ചോദ്യമൊന്നും തന്നോട് ചോദിക്കരുത്; കുഞ്ചാക്കോ ബോബന്‍

> **Lead Summary:** വലിയ സിനിമകളിലൊക്കെ അഭിനയിക്കുന്നത് കാണുമ്പോള്‍ താന്‍ വലിയ സംഭവമാണെന്ന് കരുതരുതെന്ന് കുഞ്ചാക്കോ ബോബന്‍. നടന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

## Article Content

വലിയ സിനിമകളിലൊക്കെ അഭിനയിക്കുന്നത് കാണുമ്പോള്‍ താന്‍ വലിയ സംഭവമാണെന്ന് കരുതരുതെന്ന് കുഞ്ചാക്കോ ബോബന്‍. നടന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

സിനിമയിലെ പല കാര്യങ്ങളും താന്‍ മനസിലാക്കുന്നത് ന്നാ താന്‍ കേസ് കൊട് സിനിമ റിലീസ് കഴിഞ്ഞ്, പിന്നെ ഒ.ടി.ടിയില്‍ വന്നപ്പോഴാണ്. ഒ.ടി.ടിയില്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ മിക്കവാറും പ്രിയയും മോനുമൊക്കെ വീട്ടിലിരുന്ന് ആ സിനിമ കാണുമായിരുന്നു.

അങ്ങനെ ഒരു ദിവസം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രിയ തന്നോട് ഒരു കാര്യം പറഞ്ഞത്. സിനിമയില്‍ ഒരാളെ ടെമ്പോ ഇടിച്ചിട്ട് പോകുന്ന സീനുണ്ടായിരുന്നല്ലോ. ആ വണ്ടിയുടെ പുറകില്‍ ‘ഹാന്‍ഡ്സം’ എന്ന് എഴുതിയിട്ടുണ്ട്.

സുന്ദരന്‍ എന്നാണ് അതിന് അര്‍ത്ഥം. സിനിമയില്‍ അത് ഉപയോഗിച്ചിരിക്കുന്നത് ഹാന്‍സ് വില്‍ക്കുന്നയാള്‍ എന്ന അര്‍ത്ഥത്തിലാണെന്ന് പ്രിയ പറയുമ്പോഴാണ് അറിയുന്നത്. അതുപോലുള്ള കുറേ കാര്യങ്ങള്‍ താന്‍ ഇപ്പോഴും കണ്ട് പഠിച്ച് വരുന്നതേയുള്ളു. ഇതിന്റെ ഉത്തരം എന്തായാലും താന്‍ ഡയറക്ടറോട് ചോദിച്ച് മനസിലാക്കാം.

ഇനി ഇങ്ങനെയുള്ള ചോദ്യമൊന്നും തന്നോട് ചോദിക്കരുത്. ചോദ്യങ്ങളുടെ ലിസ്റ്റ് എഴുതി തന്റെ കയ്യില്‍ തന്നാല്‍ മതി. തന്നെ പബ്ലിക്കായി ഇങ്ങനെയിരുത്തി അപമാനിക്കരുത് എന്നാണ് ചിരിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84727/dont-ask-him-any-more-questions-like-kunchaco-boban)