---
title: "കുടുംബത്തിലേക്ക് പുതിയ ഒരു അംഗം കൂടി ; പേർളിക്ക് ആശംസകളുമായി പ്രേക്ഷകർ "
english_title: "A new member added to the family; The audience greets Pearly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84703/a-new-member-added-to-the-family-the-audience-greets-pearly"
published_at: "2022-12-12T07:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639686aecc643_10.jpg"
keywords: []
---

# കുടുംബത്തിലേക്ക് പുതിയ ഒരു അംഗം കൂടി ; പേർളിക്ക് ആശംസകളുമായി പ്രേക്ഷകർ 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് പെർളി മാണി. ടെലിവിഷൻ ഷോ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു താരം. ധാരാളം ആരാധകരെ ആണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. ധാരാളം സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് പെർളി മാണി. ടെലിവിഷൻ ഷോ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു താരം. ധാരാളം ആരാധകരെ ആണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. ധാരാളം സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇന്നും ടെലിവിഷൻ മേഖലയിലും സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ്.ബിഗ് ബോസ് പരിപാടിയിലെ മത്സരാർത്ഥി കൂടിയായിരുന്നു താരം. ഈ പരിപാടിയിലെ ഒരു സഹ മത്സരാർത്ഥി ആയിരുന്നു ശ്രീനിഷ് അരവിന്ദ്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ആയിരുന്നു. ഇരുവർക്കും ഇപ്പോൾ ഒരു കുട്ടി കൂടിയുണ്ട്.നിള എന്നാണ് കുട്ടിയുടെ പേര്. കുട്ടി ജനിച്ചതിനു ശേഷം കുട്ടിയുടെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട് എന്നുമാത്രമല്ല ഇതെല്ലാം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത് എപ്പോഴും.

ഇപ്പോൾ താരത്തിന്റെ വളരെ വിശേഷപ്പെട്ട ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നിരവധി ആളുകൾ ആണ് ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഓഡി കൊച്ചി ഫേസ്ബുക്ക് പേജ് ആണ് ഈ വാർത്ത ആദ്യമായി പങ്കുവെച്ചത്. അവരുടെ കുടുംബത്തിലേക്ക് പുതിയ ഒരു അംഗം കൂടി വന്നിരിക്കുകയാണ് എന്നാണ് അവർ പറയുന്നത്.

പേർലി മാണി ആണ് ഇപ്പോൾ പുതിയ ഒരു ഓഡി കാർ സ്വന്തമാക്കിയിരിക്കുന്നത്.ഓഡി ക്യൂ 7 മോഡൽ കാർ ആണ് ഇപ്പോൾ താരം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം ഒരു കോടിക്ക് അടുത്ത് രൂപ വരുന്ന കാർ ആണ് ഇത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

കാറിന്റെ സ്റ്റാർട്ടിങ് പ്രൈസ് ഏകദേശം 88 ലക്ഷം രൂപയാണ്. ഓൺ റോഡ് എത്തുമ്പോൾ അത് ഏകദേശം ഒരു കോടി രൂപയുടെ അടുത്ത് എത്തും. എന്തായാലും ഇനി ജീവിതത്തിൽ ഒരുപാട് യാത്രകൾ ഉണ്ടാവട്ടെ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ആശംസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84703/a-new-member-added-to-the-family-the-audience-greets-pearly)