---
title: "ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം എന്താണ്?;ബാലയക്ക് ചുട്ട മറുപടിയുമായി ഷഫീഖിന്റെ സന്തോഷം സിനിമയിലെ നായിക "
english_title: "What is the purpose of talking like this?; The heroine of Shafiq's happiness with a hot answer to Balaya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84701/what-is-the-purpose-of-talking-like-this-the-heroine-of-shafiqs-happiness-with-a-hot-answer-to-balaya"
published_at: "2022-12-12T06:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639683f0d8213_6.jpg"
keywords: []
---

# ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം എന്താണ്?;ബാലയക്ക് ചുട്ട മറുപടിയുമായി ഷഫീഖിന്റെ സന്തോഷം സിനിമയിലെ നായിക 

> **Lead Summary:** **കു**റച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു നടൻ ഉണ്ണി മുകുന്ദനെതിരെ ബാല കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. താൻ ഉൾപ്പെടെ സിനിമയിൽ വർക്ക് ചെയ്ത ആർക്കും പ്രതിഫലം നൽകിയിട്ടില്ല എന്നും സ്ത്രീകൾക്ക് മാത്രമാണ് പ്രതിഫലം നൽകിയിട്ടുള്ളത് എന്നുമായിരുന്നു ബാല ഉന്നയിച്ച ആരോപണം. ഇത് തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് ഉണ്ണിമുകുന്ദൻ തന്നെ രംഗത്ത് വരികയും ബാലയ്ക്ക 2 ലക്ഷം നൽകിയതിന്റെ തെളിവുകൾ പുറത്തു വിടുകയും ചെയ്തു. പിന്നീട് സിനിമയിൽ പ്രവർത്തിച്ച ഒരുപാട് ആളുകൾ തങ്ങൾക്ക് പ്രതിഫലം നൽകിയിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തി.

## Article Content

**കു**റച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു നടൻ ഉണ്ണി മുകുന്ദനെതിരെ ബാല കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. താൻ ഉൾപ്പെടെ സിനിമയിൽ വർക്ക് ചെയ്ത ആർക്കും പ്രതിഫലം നൽകിയിട്ടില്ല എന്നും സ്ത്രീകൾക്ക് മാത്രമാണ് പ്രതിഫലം നൽകിയിട്ടുള്ളത് എന്നുമായിരുന്നു ബാല ഉന്നയിച്ച ആരോപണം. ഇത് തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് ഉണ്ണിമുകുന്ദൻ തന്നെ രംഗത്ത് വരികയും ബാലയ്ക്ക 2 ലക്ഷം നൽകിയതിന്റെ തെളിവുകൾ പുറത്തു വിടുകയും ചെയ്തു. പിന്നീട് സിനിമയിൽ പ്രവർത്തിച്ച ഒരുപാട് ആളുകൾ തങ്ങൾക്ക് പ്രതിഫലം നൽകിയിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തി.

ഇപ്പോൾ ഈ വിഷയത്തിൽ സിനിമയിലെ നായിക കൂടി രംഗത്തെത്തുക ആണ്.നിങ്ങൾ രണ്ടുപേർ തമ്മിലുള്ള പ്രശ്നത്തിന് എന്തിനാണ് സിനിമയിലെ സ്ത്രീകളെ ആവശ്യമില്ലാതെ വലിച്ചിഴക്കുന്നത് എന്നാണ് താരം ചോദിക്കുന്നത്. സ്ത്രീകളുടെ കാര്യം പറയുമ്പോൾ ഉള്ള മൂളലും ധ്വനിയും വളരെ മോശമായ രീതിയിൽ ആണ് കാണുന്ന ആളുകൾക്ക് തോന്നുക എന്നും അതുകൊണ്ടാണ് താൻ ഇപ്പോൾ പ്രതികരിക്കുന്നത് എന്നും ആത്മീയ വ്യക്തമാക്കി.

ഞാനും ആ സിനിമയിൽ അഭിനയിച്ച സ്ത്രീകളിൽ ഒരാൾ ആണ് എന്നും അതുകൊണ്ടുതന്നെ ഇത് എന്നെയും കൂടി ബാധിക്കുന്ന വിഷയമാണ് എന്നും താരം കൂട്ടിച്ചേർത്തു.സ്ത്രീകൾക്ക് മാത്രമാണ് ശമ്പളം നൽകിയിട്ടുള്ളത് എന്ന് എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത് എന്നു മനസ്സിലായിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.

ശമ്പളം നൽകിയിട്ടില്ല എന്ന് അവർ പറയാത്തിടത്തോളം കാലം ഇത് മറ്റുള്ളവരുടെ പ്രശ്നമായി മാറുന്നില്ല. ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം എന്താണ്? – താരം ചോദിക്കുന്നു.നടിയുടെ ഈ പ്രസ്താവന കൂടി വന്നതോടെ ബാല മൊത്തമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. എന്ത് കാരണത്തിനാണ് ബാല ഇത്തരത്തിൽ ഒരു ബാലിശമായ ഒരു ആരോപണം നടത്തിയത് എന്നതിൻറെ കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയും വന്നിട്ടില്ല. എന്തായാലും കൂടുതൽ ആളുകൾ ആണ് ഇപ്പോൾ ബാലക്കെതിരെ രംഗത്തുവന്നത്. ആരെങ്കിലും ഇദ്ദേഹത്തിന്റെ പിന്നിൽ ഉണ്ടോ എന്നാണ് ഇപ്പോൾ മലയാളികൾ നോക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84701/what-is-the-purpose-of-talking-like-this-the-heroine-of-shafiqs-happiness-with-a-hot-answer-to-balaya)