---
title: "പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ നാല് പേര്‍ക്കു കാഴ്ചയേകും"
english_title: "Puneet Rajkumar's eyes can be seen by four people"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8470/puneet-rajkumars-eyes-can-be-seen-by-four-people"
published_at: "2021-11-02T10:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180cb6b3149c_PUNEETH.jpg"
keywords: []
---

# പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ നാല് പേര്‍ക്കു കാഴ്ചയേകും

> **Lead Summary:** കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ നാല് പേര്‍ക്കു കാഴ്ചയേകും. പുനീതിന്റെ 2 കോര്‍ണിയയിലെയും വിവിധ പാളികള്‍ കാഴ്ച തകരാര്‍ സംഭവിച്ച 4 രോഗികളില്‍ വെച്ചുപിടിപ്പിച്ചു. നാരായണ നേത്രാലയ ആശുപത്രിയില്‍ കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

## Article Content

കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ നാല് പേര്‍ക്കു കാഴ്ചയേകും. പുനീതിന്റെ 2 കോര്‍ണിയയിലെയും വിവിധ പാളികള്‍ കാഴ്ച തകരാര്‍ സംഭവിച്ച 4 രോഗികളില്‍ വെച്ചുപിടിപ്പിച്ചു. നാരായണ നേത്രാലയ ആശുപത്രിയില്‍ കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

2 കോര്‍ണിയയിലെയും പാളികള്‍ 2 ആയി വേര്‍തിരിച്ചെടുക്കുകയായിരുന്നു. നാരായണ നേത്രാലയയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ.രാജ്കുമാര്‍ നേത്രബാങ്കുകള്‍ മുഖേനയാണ് കണ്ണുകള്‍ ദാനം ചെയ്തത്.

1994ല്‍ നേത്രബാങ്കിന്റെ ഉദ്ഘാടന ചടങ്ങില്‍ കന്നഡ ഇതിഹാസ താരം ഡോ.രാജ്കുമാര്‍, കുടുംബാംഗങ്ങളുടെ എല്ലാവരുടെയും കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയിരുന്നു.

പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ 4 പേര്‍ക്കു കാഴ്ചയേകും. പുനീതിന്റെ 2 കോര്‍ണിയയിലെയും വിവിധ പാളികള്‍ കാഴ്ചതകരാര്‍ സംഭവിച്ച 4 രോഗികളില്‍ വച്ചുപിടിപ്പിച്ചു. നാരായണ നേത്രാലയ ആശുപത്രിയില്‍ കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

കണ്ണുകള്‍ സ്വീകരിക്കാന്‍ അനുയോജ്യരായ രോഗികളെ കണ്ടെത്തല്‍ വെല്ലുവിളിയായിരുന്നു. നാരായണ നേത്രാലയയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ.രാജ്കുമാര്‍ നേത്രബാങ്കുകള്‍ മുഖേനയാണ് കണ്ണുകള്‍ ദാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/8470/puneet-rajkumars-eyes-can-be-seen-by-four-people)