---
title: "നാലു വയസ്സുകാരിയുടെ വയറിൽ നിന്നും 61 മുത്തുമണികൾ നീക്കം ചെയ്ത ഡോക്ടർമാർ"
english_title: "Doctors removed 61 pearls from four-year-old girl's stomach"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84675/doctors-removed-61-pearls-from-four-year-old-girls-stomach"
published_at: "2022-12-11T21:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63960547cbca9_mutth.jpg"
keywords: []
---

# നാലു വയസ്സുകാരിയുടെ വയറിൽ നിന്നും 61 മുത്തുമണികൾ നീക്കം ചെയ്ത ഡോക്ടർമാർ

> **Lead Summary:** കുറച്ചുകാലമായി കഠിനമായ വയറുവേദന അനുഭവിക്കുകയായിരുന്ന നാലു വയസ്സുകാരിയുടെ വയറിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 61 മാഗ്നറ്റിക് മുത്തുകൾ. മുത്തുകൾ കുട്ടിയുടെ കുടലിന്റെ ഭിത്തിയിൽ ഒട്ടിപ്പിച്ച നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. അവ പലയിടത്തും പരസ്പരം പറ്റിപ്പിടിച്ച് പലയിടത്തും ദഹനനാളത്തിന്റെ സുഷിരത്തിന് കാരണമായതായും ഡോക്ടർമാർ പറഞ്ഞു.

## Article Content

കുറച്ചുകാലമായി കഠിനമായ വയറുവേദന അനുഭവിക്കുകയായിരുന്ന നാലു വയസ്സുകാരിയുടെ വയറിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 61 മാഗ്നറ്റിക് മുത്തുകൾ. മുത്തുകൾ കുട്ടിയുടെ കുടലിന്റെ ഭിത്തിയിൽ ഒട്ടിപ്പിച്ച നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. അവ പലയിടത്തും പരസ്പരം പറ്റിപ്പിടിച്ച് പലയിടത്തും ദഹനനാളത്തിന്റെ സുഷിരത്തിന് കാരണമായതായും ഡോക്ടർമാർ പറഞ്ഞു.

 മൂന്ന് ദിവസമായി കടുത്ത പനി, പിത്ത ഛർദ്ദി, വയറുവേദന തുടങ്ങിയ പരാതികളോടെ ഹോസ്പിറ്റൽ എത്തിയ കുട്ടിയുടെ എക്‌സ്-റേ പരിശോധനയിലാണ് ഡോക്ടർമാർ ഇത് കണ്ടെത്തിയത് ഏറെ ശ്രമകരമായ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മുത്തുകൾ മുഴുവനും പുറത്തെടുത്തത്. കൂടാതെ ശസ്ത്രക്രിയയ്ക്കിടെ 14 ദ്വാരങ്ങളെങ്കിലും കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു.

മറ്റ് ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഷെജിയാങ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ ചിൽഡ്രൻസ് ആശുപത്രിയിലെ ഡോ ചെൻ ക്വിംഗ്ജിയാങ് പറഞ്ഞു. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും എന്നാൽ ഭാവിയിൽ കുടലിൽ ചില തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/84675/doctors-removed-61-pearls-from-four-year-old-girls-stomach)