---
title: "വിവാഹവേദിയിൽ നിന്ന് ഐ എഫ് എഫ് കെ വേദിയിലേക്ക് യുവസംവിധായകനും നായികയും"
english_title: "Young director and heroine from wedding stage to IFFK stage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84672/young-director-and-heroine-from-wedding-stage-to-iffk-stage"
published_at: "2022-12-11T21:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395fefdd7ccd_direcctor.jpg"
keywords: []
---

# വിവാഹവേദിയിൽ നിന്ന് ഐ എഫ് എഫ് കെ വേദിയിലേക്ക് യുവസംവിധായകനും നായികയും

> **Lead Summary:** 27ാംമത് ഐഎഫ്എഫ്കെ ആരവത്തിൽ മതിമറന്നിരിക്കുകയാണ് തലസ്ഥാനം . സൗഹൃദത്തിന്റെയും സം​ഗീതത്തിന്റെയും ഒരു കൂട്ടായ്മ കൂടിയാണ് ഐഎഫ്എഫ്കെ എന്നും അവിടെ ഒരുക്കുന്നത് . ഏതാണ്ട് ആറ് വർഷം മുൻപ് ഇതേപോലെ ടാ​ഗോർ തിയറ്ററിൽ സിനിമ കാണാൻ എത്തി സൗഹൃദത്തിലായതാണ് സംവിധായകൻ സന്ദീപ് പാമ്പള്ളിയും സുരഭിയും.

## Article Content

27ാംമത് ഐഎഫ്എഫ്കെ ആരവത്തിൽ മതിമറന്നിരിക്കുകയാണ് തലസ്ഥാനം . സൗഹൃദത്തിന്റെയും സം​ഗീതത്തിന്റെയും ഒരു കൂട്ടായ്മ കൂടിയാണ് ഐഎഫ്എഫ്കെ എന്നും അവിടെ ഒരുക്കുന്നത് . ഏതാണ്ട് ആറ് വർഷം മുൻപ് ഇതേപോലെ ടാ​ഗോർ തിയറ്ററിൽ സിനിമ കാണാൻ എത്തി സൗഹൃദത്തിലായതാണ് സംവിധായകൻ സന്ദീപ് പാമ്പള്ളിയും സുരഭിയും.

ഇന്നവർ വന്നിരിക്കുന്നത് യുവമിഥുനങ്ങളായാണ് . വിവാഹ ശേഷം അതേ വേഷത്തിൽ ഇരുവും ഐഎഫ്എഫ്കെ വേദിഎത്തിയതിന്റെ വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിൽ വെച്ചാണ് പാമ്പള്ളിയുടെയും സുരഭിയുടെയും വിവാഹം. 'എന്റെ ജീവിതത്തിലെ ഏറ്റവും കൂടുതൽ നല്ല മുഹൂർത്തങ്ങൾ തുടങ്ങുന്നത് ഐഎഫ്എഫ്കെയിൽ വച്ചാണ്.

ഇതുപോലൊരു ഞായറാഴ്ചയാണ് സുരഭിയെ പരിചയപ്പെടുന്നത്. അത് പിന്നീട് ഫാമിലി സുഹൃത്തിലേക്ക് എത്തുകയിരുന്നെന്നും . ഒരു ആറ് ഏഴ് മാസം മുൻപ് അമ്മയാണ് പ്രൊപ്പോസലുമായി മുന്നോട്ട് പോകുന്നത്', എന്ന് പാമ്പള്ളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വധൂവരന്മാരെ മധുരം നൽകികൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ സ്വീകരിച്ചത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/84672/young-director-and-heroine-from-wedding-stage-to-iffk-stage)