---
title: "'ജി​ഗർതണ്ട ഡബിൾ എക്സ്';ഏറ്റുമുട്ടാനൊരുങ്ങി ലോറൻസും എസ് ജെ സൂര്യയും"
english_title: " 'Jigarthanda Double X';The teaser has been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84667/jigarthanda-double-xthe-teaser-has-been-released"
published_at: "2022-12-11T20:45:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395f471899eb_36.jpg"
keywords: []
---

# 'ജി​ഗർതണ്ട ഡബിൾ എക്സ്';ഏറ്റുമുട്ടാനൊരുങ്ങി ലോറൻസും എസ് ജെ സൂര്യയും

> **Lead Summary:** **കാ**ര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ജി​ഗർതണ്ട ഡബിൾ എക്സി'ന്റെ ടീസർ റിലീസ് ചെയ്തു. എസ് ജെ സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇരുവരും തമ്മിലുള്ള മാസ് രം​ഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ടീസർ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.

## Article Content

**കാ**ര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ജി​ഗർതണ്ട ഡബിൾ എക്സി'ന്റെ ടീസർ റിലീസ് ചെയ്തു. എസ് ജെ സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇരുവരും തമ്മിലുള്ള മാസ് രം​ഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ടീസർ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.

ഒറ്റപ്പെട്ട സ്ഥലത്ത് ഒരു കുടിലിന് മുന്നിലേക്ക് നടന്നുവരുന്ന സൂര്യയെയാണ് ആദ്യം ടീസറില്‍ കാണാനാകുക. സൂര്യ മൗത്ത് ഓര്‍ഗണ്‍ വായിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ആലയില്‍ ആയുധം നിര്‍മ്മിക്കുന്ന രാഘവ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. പിന്നാലെ തോക്ക് പിടിച്ച് കുടിലിന് പുറത്തേക്ക് വരുന്ന ലോറന്‍സിന് നേരെ സൈന്യവും പൊലീസും അടങ്ങുന്ന സംഘത്തെ സൂര്യ അയയ്ക്കുന്നതും കാണാം.

എന്തായാലും തിയറ്ററുകളില്‍ ആവേശം നിറയ്ക്കാന്‍ പോകുന്നൊരു സിനിമ ആകും ഇതെന്നാണ് ടീസര്‍ ഉറപ്പു നല്‍കുന്നത്.ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ്. പ്രധാന ലൊക്കേഷന്‍ മധുരൈയാണെന്നാണ് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/84667/jigarthanda-double-xthe-teaser-has-been-released)