---
title: "നടൻ ശരത് കുമാർ ആശുപത്രിയിൽ ;പേടിക്കേണ്ടതില്ലെന്ന്  റിപ്പോർട്ട്"
english_title: "Actor Sarath Kumar in hospital; report that there is no need to fear"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84662/actor-sarath-kumar-in-hospital-report-that-there-is-no-need-to-fear"
published_at: "2022-12-11T20:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395ee8788b2f_29.jpg"
keywords: []
---

# നടൻ ശരത് കുമാർ ആശുപത്രിയിൽ ;പേടിക്കേണ്ടതില്ലെന്ന്  റിപ്പോർട്ട്

> **Lead Summary:** **ചെന്നൈ:** നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ചെന്നൈ അപ്പോളൊ ആശുപത്രിയിൽ ആണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

## Article Content

**ചെന്നൈ:** നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ചെന്നൈ അപ്പോളൊ ആശുപത്രിയിൽ ആണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ ഉണ്ട്.നടന്റെ ആരോ​ഗ്യ സ്ഥിതിയിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും പേടിക്കേണ്ടതില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, സാധാരണ ചെക്കപ്പിനായി ചെന്നൈയിലെ ആശുപത്രിയിലാണ് നടനെന്നും അദ്ദേഹം ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും നടന്റെ വക്താവ് വ്യക്തമാക്കി.

താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത ആരാധകരിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച് നിരവധി ആരാധകരാണ് എത്തുന്നത്. അതേസമയം സൗത്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ശരത്കുമാർ 130ഓളം സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞു.

നടന്‍, വില്ലന്‍, സ്വഭാവ നടന്‍ തുടങ്ങി എല്ലാ വേഷപ്പകര്‍ച്ചയിലും നിറഞ്ഞാടിയ ശരത് രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്.തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. വിജയ് ചിത്രം വാരിസിലും ശരത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84662/actor-sarath-kumar-in-hospital-report-that-there-is-no-need-to-fear)