---
title: "തട്ടമിട്ട് നിറചിരിയുമായി ജാസ്മിന്‍; പഴയ ഫോട്ടോ പങ്കുവെച്ച് താരം"
english_title: "Now an old photo shared by Jasmine is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/84656/now-an-old-photo-shared-by-jasmine-is-going-viral"
published_at: "2022-12-11T19:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395e601e34cf_jasmin.jpg"
keywords: []
---

# തട്ടമിട്ട് നിറചിരിയുമായി ജാസ്മിന്‍; പഴയ ഫോട്ടോ പങ്കുവെച്ച് താരം

> **Lead Summary:** ഇത്തവണത്തെ മലയാളം ബിഗ് ബോസ് സീസണ്‍ ഫോര്‍ ശ്രദ്ധ നേടിയിരുന്നു. തുടക്കത്തില്‍ തന്നെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ അടി തുടങ്ങിയിരുന്നു.

## Article Content

ഇത്തവണത്തെ മലയാളം ബിഗ് ബോസ് സീസണ്‍ ഫോര്‍ ശ്രദ്ധ നേടിയിരുന്നു. തുടക്കത്തില്‍ തന്നെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ അടി തുടങ്ങിയിരുന്നു.

ഒടുവില്‍ ഒരാളെ പുറത്താക്കേണ്ടി വന്നു. ബിഗ് ബോസ് വീട്ടില്‍ എപ്പോഴും തമ്മില്‍ അടി ഉണ്ടാക്കിയ രണ്ട് മത്സരാര്‍ത്ഥികളായിരുന്നു ജാസ്മിനും റോബിനും. എന്നാല്‍ പുറത്ത് വന്ന ശേഷം ഇവര്‍ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

സഹമത്സരാര്‍ത്ഥിയെ തല്ലിയതിന്റെ പേരിലാണ് റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ റോബിന്‍ തിരിച്ചുവരുമോ എന്ന് ഭയന്ന് ജാസ്മിന്‍ സ്വന്തം ഇഷ്ടപ്രകാരം ബിഗ് ബോസ് വീട് വിട്ടിറങ്ങുകയായിരുന്നു.

എന്നാല്‍ പുറത്ത് വന്നപ്പോള്‍ എല്ലാ പിണക്കങ്ങളും മാറ്റി റോബിനും ജാസ്മിനും ഒന്നായി. തന്റെ ജീവിതത്തിലെ വിശേഷം പങ്കുവെക്കാറുള്ള ജാസ്മിന്‍ ഈ അടുത്ത് കോഴിക്കോട് മുക്കത്ത് താമസിക്കുന്ന അമ്മയേയും തന്റെ മറ്റ് ബന്ധുക്കളേയും വീട്ടില്‍ പോയി സന്ദര്‍ശിച്ചതിനെ കുറിച്ചും പറഞ്ഞിരുന്നു.

വളരെ നാളുകള്‍ക്ക് ശേഷമുള്ള തന്റെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ജാസ്മിന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിത താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആറ് വര്‍ഷം പഴക്കമുള്ള ചിത്രമാണ് ജാസ്മിന്‍ പങ്കുവെച്ചത്.

തട്ടമിട്ട് നിറചിരിയുമായി ഫോണില്‍ സംസാരിക്കുന്ന ജാസ്മിനെയാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുക. 2016 ഡിസംബര്‍ പത്തിന് പകര്‍ത്തിയ ചിത്രമാണ് ഇതെന്നും ജാസ്മിന്‍ ഫോട്ടോയില്‍ തന്നെ കുറിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84656/now-an-old-photo-shared-by-jasmine-is-going-viral)