കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബത്തോടൊപ്പം ഗോവയിൽ വെക്കേഷൻ ആഘോഷമാക്കുകയാണ് പൂർണിമ. മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും സംരംഭകയുമാണ പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് തൽക്കാലത്തേക്ക് വിട്ട് പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി തുടങ്ങി ശ്രദ്ധ നേടുകയുണ്ടായി പൂര്‍ണിമ. അതിനു ശേഷം വൈറസ് എന്ന സിനിമയിലൂടെയാണ് വീണ്ടും തിരിച്ചെത്തിയത്.
ഇപ്പോഴിതാ പൂർണിമ പങ്കുവെച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാം റീൽ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.ഗോവയിലെത്തിയ ശേഷം പൂർണിമ ധരിക്കുന്ന വസ്ത്രങ്ങളെ ചൊല്ലി സോഷ്യൽ മീഡിയയിൽ നടിയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിമർശനങ്ങൾക്ക് മറുപടിയെന്നോണമാണ് പൂർണിമ ഇപ്പോൾ പങ്കവെച്ചിരിക്കുന്ന റീൽ വീഡിയോയെ പൂർണിമയുടെ ആരാധകർ കാണുന്നത്.
Purnima Indrajith launches new viral post against criticism