---
title: "സ്ത്രീകളെ വെറുതെ വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നു; ബാലയ്‌ക്കെതിരെ ആത്മീയ രാജന്‍"
english_title: "Actress Ashamantha Rajan reacts to Bala's allegations against Unni Mukundan."
publisher: "moviemax.in"
canonical_url: "https://moviemax.in/news/84570/actress-ashamantha-rajan-reacts-to-balas-allegations-against-unni-mukundan"
published_at: "2022-12-11T11:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63957576ad295_BALA_AND_ATHMEEYA_RAJAN.jpg"
keywords: []
---

# സ്ത്രീകളെ വെറുതെ വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നു; ബാലയ്‌ക്കെതിരെ ആത്മീയ രാജന്‍

> **Lead Summary:** ഉണ്ണി മുകുന്ദനെതിരെ ബാല നടത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച് നടി ആത്മീയ രാജന്‍. സിനിമയ്ക്ക് സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം ലഭിച്ചിട്ടുള്ളു എന്നും ആണുങ്ങളായ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിച്ചില്ല എന്നുമുള്ള ബാലയുടെ ആരോപണത്തിനാണ് ആത്മീയയുടെ മറുപടി .

## Article Content

ഉണ്ണി മുകുന്ദനെതിരെ ബാല നടത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച് നടി ആത്മീയ രാജന്‍. സിനിമയ്ക്ക് സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം ലഭിച്ചിട്ടുള്ളു എന്നും ആണുങ്ങളായ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിച്ചില്ല എന്നുമുള്ള ബാലയുടെ ആരോപണത്തിനാണ് ആത്മീയയുടെ മറുപടി .

ഇവര്‍ രണ്ട് പേര്‍ തമ്മിലുള്ള പ്രശ്‌നത്തിന് എന്തിന് സ്ത്രീകളെ വെറുതെ വലിച്ചിഴക്കുന്നു എന്നും ആത്മീയ ചോദിക്കുന്നു.സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും മോശമായ രീതിയിലാണ് കാണുന്നവര്‍ക്ക് തോന്നുക എന്നും അതുകൊണ്ടാണ് താന്‍ പ്രതികരിക്കുന്നത് എന്നും ആത്മീയ വ്യക്തമാക്കി.

അവര്‍  തമ്മില്‍ എന്തെങ്കിലും വ്യക്തിപരമായ വിഷയങ്ങളുണ്ടെങ്കില്‍ അതിലേക്ക് സ്ത്രീകളെ വലിച്ചിഴക്കുന്നത് എന്തിനാണ്. കാരണം ഞാനും അതില്‍ അഭിനയിച്ച സ്ത്രീകളില്‍ ഒരാളാണ്. അതുകൊണ്ട് തന്നെ അത് എന്റെ കണ്‍സേണ്‍ ആണ്.

സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം കൊടുത്തിട്ടുള്ളു എന്ന് എന്ത് അടിസ്ഥാനത്തിലാണ് സംസാരിച്ചത് എന്ന് എനിക്ക് അറിയില്ല. ശമ്പളം കൊടുത്തില്ല എന്നത് അവര്‍ തന്നെ മുന്നിട്ടിറങ്ങി പറയാത്തിടത്തോളം കാലം ഇത് മറ്റുള്ളവരുടെ പ്രശ്‌നമാകുന്നില്ല. ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം എന്താണ്.

സ്ത്രീകളെ വെറുതെ വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നു. ഞാനും പ്രൊഡക്ഷന്‍ കമ്പിനിയും മാത്രമുള്ള കാര്യമാണ് ശമ്പളത്തിന്റെത്. അതെന്റെ വ്യക്തിപരമായ കാര്യമാണ്. പക്ഷെ ആരോപണത്തില്‍ സ്ത്രീകളുടെ കാര്യം പറഞ്ഞത് കൊണ്ട് ഇടപെടേണ്ടി വരുകയാണ്. സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും കാണുമ്പോള്‍ വേറെ രീതിയില്‍ അതിന് പല അര്‍ഥങ്ങളുണ്ട് എന്നാണ് തോന്നിക്കുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/84570/actress-ashamantha-rajan-reacts-to-balas-allegations-against-unni-mukundan)