---
title: "ഫ്ലോറൽ പ്രിന്റുള്ള കാര്‍ഡിഗനില്‍ സുന്ദരിയായി സൂപ്പർ താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ "
english_title: "The superstar looked pretty in a floral print cardigan; Fans took pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84538/the-superstar-looked-pretty-in-a-floral-print-cardigan-fans-took-pictures"
published_at: "2022-12-11T08:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63954ceef31d1_katrina.jpg"
keywords: []
---

# ഫ്ലോറൽ പ്രിന്റുള്ള കാര്‍ഡിഗനില്‍ സുന്ദരിയായി സൂപ്പർ താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** **ക**ഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന നടിയാണ് കത്രീന കൈഫ്. ഫിറ്റ്നസും സൗന്ദര്യവും നിലനിർത്താൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. തിരക്കിനിടയിലും ശരീരസംരക്ഷണവും ആരോഗ്യസംരക്ഷണവും താരത്തിന് ദിനചര്യയുടെ ഭാഗം തന്നെയാണ്.

## Article Content

**ക**ഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന നടിയാണ് കത്രീന കൈഫ്. ഫിറ്റ്നസും സൗന്ദര്യവും നിലനിർത്താൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. തിരക്കിനിടയിലും ശരീരസംരക്ഷണവും ആരോഗ്യസംരക്ഷണവും താരത്തിന് ദിനചര്യയുടെ ഭാഗം തന്നെയാണ്.

കത്രീനയുടെ 'ഫാഷന്‍ സെന്‍സി'നെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ കത്രീനയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലനിരകളുള്ള ഒരു സ്ഥലത്തുനിന്നുള്ള ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ കത്രീന പങ്കുവച്ചിരിക്കുന്നത്.

ഫ്ലോറൽ പ്രിന്റുള്ള കാര്‍ഡിഗനില്‍ സുന്ദരിയായിരിക്കുകയാണ് കത്രീന. ഓറഞ്ചും മഞ്ഞയും നിറങ്ങളിലെ വലിയ ഫ്ലോറൽ പ്രിന്റുള്ള ഓഫ് വൈറ്റ് നിറത്തിലെ കാര്‍ഡിഗനിനൊപ്പം ഇളംനീല ജീന്‍സാണ് കത്രീന ധരിച്ചിരിക്കുന്നത്. മലനിരകളിലെ ഞാന്‍ എന്ന അടിക്കുറിപ്പോടെ വിക്കി കൗശലെടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

കത്രീനയുടെ വിന്റര്‍ കളക്ഷനുകള്‍ എന്തായാലും ഫാഷന്‍പ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തതും കമന്‍റുകള്‍ ചെയ്തതും.

അതേസമയം അടുത്തിടെയാണ് കത്രീനയുടെയും വിക്കിയുടെയും ഒന്നാം വിവാഹവാര്‍ഷികം ഇരുവരും ആഘോഷിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ആര്‍ബാഡപൂര്‍വം ഇവരുടെ വിവാഹം നടന്നത്. വിവാഹവാര്‍ഷികത്തില്‍ ഇവര്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇവരുടെ ബന്ധത്തിന്‍റെ ഊഷ്മളത വെളിപ്പെടുത്തുന്നതായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/84538/the-superstar-looked-pretty-in-a-floral-print-cardigan-fans-took-pictures)