---
title: "സംവൃത സുനിലിന് ഒപ്പം ഇരിക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ? ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ "
english_title: "Do you understand this girl sitting with Samvrita Sunil? The picture went viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84505/do-you-understand-this-girl-sitting-with-samvrita-sunil-the-picture-went-viral-on-social-media"
published_at: "2022-12-10T22:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394bac34f6b0_33.jpg"
keywords: []
---

# സംവൃത സുനിലിന് ഒപ്പം ഇരിക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ? ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംവൃത സുനിൽ. മലയാള സിനിമയിൽ കാവ്യാമാധവന് ശേഷം നാടൻ വേഷങ്ങൾ ഇത്രയും ഭംഗിയായി ചെയ്ത മറ്റൊരു നടി ഉണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു. പിന്നീട് താരം വിവാഹശേഷം സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുക്കുകയായിരുന്നു.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംവൃത സുനിൽ. മലയാള സിനിമയിൽ കാവ്യാമാധവന് ശേഷം നാടൻ വേഷങ്ങൾ ഇത്രയും ഭംഗിയായി ചെയ്ത മറ്റൊരു നടി ഉണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു. പിന്നീട് താരം വിവാഹശേഷം സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുക്കുകയായിരുന്നു.

പിന്നീട് ഒരുപാട് നാളുകൾക്കു ശേഷം കാലം തിരിച്ചുവന്നു എങ്കിലും ഈ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ല.അഖിൽ രാജ് എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. വിവാഹശേഷം ഇവർ ഇപ്പോൾ അമേരിക്കയിൽ ആണ് താമസിക്കുന്നത്. രണ്ടു മക്കൾ ആണ് ഇവർക്ക് ഉള്ളത്. അഗസ്ത്യ എന്നും രുദ്ര എന്നുമാണ് മക്കളുടെ പേരുകൾ. മക്കളുടെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫോട്ടോയിൽ ഇവരുടെ ഒപ്പം മറ്റൊരു പെൺകുട്ടി കൂടിയുണ്ട്. ആരാണ് ഈ പെൺകുട്ടി എന്നാണ് ഇപ്പോൾ പ്രേക്ഷകർ അന്വേഷിക്കുന്നത്. എന്നാൽ അധികം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട. കാരണം ഫോട്ടോയിൽ ഉള്ളത് ആരാണ് എന്ന് സംവൃത തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്.

ചിത്രത്തിൽ ഉള്ളത് ഇവരുടെ അനിയത്തിയാണ്. സഞ്ജുക്ത എന്നാണ് ഇവരുടെ സഹോദരിയുടെ പേര്. സഹോദരിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. സഹോദരിക്ക് പിറന്നാൾ ആശംസകൾ പങ്കുവെച്ചുകൊണ്ട് ഉള്ള ഇവരുടെ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. എൻറെ ആത്മാർത്ഥ സുഹൃത്തായ സഹോദരിക്ക് പിറന്നാൾ ആശംസകൾ എന്നാണ് താരം ഇവരുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ലണ്ടനിൽ വെച്ച് പകർത്തിയ ചിത്രമാണ് ഇത് എന്നാണ് താരം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84505/do-you-understand-this-girl-sitting-with-samvrita-sunil-the-picture-went-viral-on-social-media)