---
title: "കുഞ്ഞുവായില്‍ വലിയ വര്‍ത്തമാനം! ടോപ് സിംഗറിലെ പൂജക്ക് നേരെ വിമര്‍ശനം"
english_title: "Now the video of Poojakutty has reached the social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/84495/now-the-video-of-poojakutty-has-reached-the-social-media"
published_at: "2022-12-10T21:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394aa6f27a2a_pooja.jpg"
keywords: []
---

# കുഞ്ഞുവായില്‍ വലിയ വര്‍ത്തമാനം! ടോപ് സിംഗറിലെ പൂജക്ക് നേരെ വിമര്‍ശനം

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ടോപ് സിംഗര്‍ . കാഴ്ച്ചക്കാര്‍ ഏറെയുള്ള ഒരു റിയാലിറ്റി ഷോ കൂടിയാണ് . ഇതില്‍ നിരവധി കുട്ടി താരങ്ങളാണ് മത്സരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ കൊച്ചു വര്‍ത്തമാനവും കൊഞ്ചലും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. 

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ടോപ് സിംഗര്‍ . കാഴ്ച്ചക്കാര്‍ ഏറെയുള്ള ഒരു റിയാലിറ്റി ഷോ കൂടിയാണ് . ഇതില്‍ നിരവധി കുട്ടി താരങ്ങളാണ് മത്സരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ കൊച്ചു വര്‍ത്തമാനവും കൊഞ്ചലും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. 

ഇപ്പോഴിതാ പൂജക്കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ വീഡിയോയിലെ പൂജയുടെ സംസാരം ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. അതുകൊണ്ടുതന്നെ നിരവധി വിമര്‍ശനവും പൂജയ്ക്ക് നേരെ വരുന്നുണ്ട്. സ്റ്റേജില്‍ വെച്ച് പൂജ കുഞ്ഞുവായില്‍ വലിയ വര്‍ത്തമാനം പറഞ്ഞു എന്നാണ് ചിലര്‍ പറയുന്നത്.

മായ പൊന്മാനേ എന്ന ഗാനമാണ് പൂജ പാടിയത്. തലയണ മന്ത്രത്തിലെ ഗാനമാണ് കുട്ടി ആലപിച്ചത്. എന്താണ് ഈ തലയണമന്ത്രം എന്ന എംജിയുടെ ചോദ്യത്തിന് തലയിണക്ക് ഉള്ളിലുള്ള മന്ത്രം എന്ന് പൂജ മറുപടി നല്‍കി.

കോണ്‍ഫിഡന്‍സ് ലെവല്‍ ഭയങ്കര കൂടുതല്‍ ആയിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് എംജി കുട്ടിയുടെ പെര്‍ഫോമന്‍സ് വിലയിരുത്തിയത്. ചില സംഗതികള്‍ വിട്ടുപോയി എങ്കിലും, വളരെ ജ്ഞാനസ്ഥ എന്നും എംജി മറുപടി നല്‍കുമ്പോള്‍ മൊത്തത്തില്‍ പറഞ്ഞാല്‍ കൊള്ളാമായിരുന്നു ഇല്ലേ എന്ന മറുപടിപൂജ നല്‍കുന്നു.

പൂജയുടെ പെര്‍ഫോമന്‍സ് ഇഷ്ടമായെന്ന് പറഞ്ഞ അനുരാധ എങ്കിലും ടെംപോയുടെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞപ്പോള്‍ അടുത്ത വട്ടം താന്‍ അതൊക്കെ ശ്രദ്ധിച്ചോളാം എന്ന് പൂജ മറുപടി പറഞ്ഞു.

നമ്മള്‍ പാടുന്നതിന് കറക്ഷന്‍ പറയാനല്ലേ നിങ്ങള്‍ ഇരിക്കുന്നത് , കറക്ഷന്‍ പറയുമ്പോള്‍ അടുത്തവട്ടം ശരിയാക്കി കൊണ്ടുവരും അതൊക്കെ തിരുത്തി തരാന്‍ അല്ലേ നിങ്ങള്‍ ഇരിക്കുന്നത് എന്നും പൂജ ചോദിക്കുന്നു. പിന്നാലെ ജഡ്ജുമാരുടെ ഓരോ അഭിപ്രായത്തിനും പൂജ മറുപടി കൊടുക്കുന്നുണ്ട്. ഈ വീഡിയോ വൈറല്‍ ആയതോടെയാണ് വിമര്‍ശനം വന്നത്. എന്നാല്‍ പൂജയെ സപ്പോര്‍ട്ട് ചെയ്തു നിരവധി പേര്‍ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84495/now-the-video-of-poojakutty-has-reached-the-social-media)