---
title: " ബ്രസീല്‍ പുറത്തായ വിഷമം പങ്കുവെച്ച് നടന്‍ ലാലു അലക്സ്"
english_title: "Actor Lalu Alex shared his sorrow of being out of Brazil"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84480/actor-lalu-alex-shared-his-sorrow-of-being-out-of-brazil"
published_at: "2022-12-10T20:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63949aa32ed23_lalu_alax.jpg"
keywords: []
---

#  ബ്രസീല്‍ പുറത്തായ വിഷമം പങ്കുവെച്ച് നടന്‍ ലാലു അലക്സ്

> **Lead Summary:** ഫുട്ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങളിലേക്ക് കടന്നതോടെ കായിക പ്രേമികള്‍ ആവേശത്തിന്‍റെ പരകോടിയിലാണ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ബ്രസീല്‍, അര്‍ജന്‍റീന ടീമുകള്‍ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു എന്നത് മലയാളി ഫുട്ബോള്‍ പ്രേമികളെ സംബന്ധിച്ച് ആവേശം ഉയര്‍ത്തിയ പ്രധാന ഘടകമാണ്.

## Article Content

ഫുട്ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങളിലേക്ക് കടന്നതോടെ കായിക പ്രേമികള്‍ ആവേശത്തിന്‍റെ പരകോടിയിലാണ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ബ്രസീല്‍, അര്‍ജന്‍റീന ടീമുകള്‍ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു എന്നത് മലയാളി ഫുട്ബോള്‍ പ്രേമികളെ സംബന്ധിച്ച് ആവേശം ഉയര്‍ത്തിയ പ്രധാന ഘടകമാണ്.

മലയാളി ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലരും ഖത്തറില്‍ നടക്കുന്ന ലോകകപ്പ് നേരില്‍ കാണാന്‍ എത്തിയിട്ടുണ്ട്. മറ്റു പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആവേശം പങ്കുവെക്കുന്നുമുണ്ട്.

ഇപ്പോഴിതാ തന്‍റെ ഇഷ്ട ടീമായ ബ്രസീല്‍ പുറത്തായതിലെ സങ്കടം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ലാലു അലക്സ്.

താന്‍ അഭിനയിച്ച പുതിയ ചിത്രം ഗോള്‍ഡിലെ തന്‍റെ കഥാപാത്രമായ ഐഡിയ ഷാജിയുടെ സ്റ്റില്‍ പങ്കുവെച്ചുകൊണ്ടാണ് ലാലു അലക്സിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സുഹൃത്തുക്കളെ, ഐഡിയ ഷാജി ഞെട്ടലിലാണ്. അസ്വസ്ഥനാണ്. ബ്രസീല്‍ പരാജയപ്പെട്ടിരിക്കുന്നു. ഏറെ ദു:ഖകരം, ലാലു അലക്സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/84480/actor-lalu-alex-shared-his-sorrow-of-being-out-of-brazil)