---
title: "നടൻ ഷൈൻ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ  നിന്ന്​ ഇറക്കിവിട്ടു"
english_title: "Actor Shine Tom Chacko was dropped off at the Dubai airport"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84454/actor-shine-tom-chacko-was-dropped-off-at-the-dubai-airport"
published_at: "2022-12-10T17:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394770c09a8f_Untitled-4.jpg"
keywords: []
---

# നടൻ ഷൈൻ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ  നിന്ന്​ ഇറക്കിവിട്ടു

> **Lead Summary:** **ദുബൈ : **നടൻ ഷൈൻ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ നിന്ന്​ ഇറക്കിവിട്ടു. കൊച്ചിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ ഷൈനെ മോശം പെരുമാറ്റത്തെ തുടർന്നാണ്​ ഇറക്കി​വിട്ടതെന്നാണ്​ വിവരം.

## Article Content

**ദുബൈ : **നടൻ ഷൈൻ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ നിന്ന്​ ഇറക്കിവിട്ടു. കൊച്ചിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ ഷൈനെ മോശം പെരുമാറ്റത്തെ തുടർന്നാണ്​ ഇറക്കി​വിട്ടതെന്നാണ്​ വിവരം.

പുതിയ ചിത്രമായ ഭാരത സർക്കസിന്‍റെ പ്രമോഷനായി ദുബൈയിൽ എത്തിയതായിരുന്നു നടൻ. നിലവിൽ വിമാനത്താവളത്തിനുള്ളിൽ തന്നെയാണ്​ ഷൈൻ.

ഷൈൻ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻസീനു ലാൽ സംവിധാനം ചെയ്ത ചിത്രമാണ് ഭാരത സർക്കസ്. ഡിസംബർ ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84454/actor-shine-tom-chacko-was-dropped-off-at-the-dubai-airport)