---
title: "എനിക്ക് പ്രതിഫലം നൽകുമ്പോൾ അവൻ വളരെ പ്രൊഫഷണലായിരുന്നു; ഷാൻ റഹ്മാൻ "
english_title: "He was very professional when paying me; Shaan Rahman"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84438/he-was-very-professional-when-paying-me-shaan-rahman"
published_at: "2022-12-10T16:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394637cdd294_unnimukundhan_and_shyan_rahman.jpg"
keywords: []
---

# എനിക്ക് പ്രതിഫലം നൽകുമ്പോൾ അവൻ വളരെ പ്രൊഫഷണലായിരുന്നു; ഷാൻ റഹ്മാൻ 

> **Lead Summary:** 'ഷെഫീക്കിന്റെ സന്തോഷം' എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രവർത്തിച്ച തനിക്ക് കൃത്യ സമയത്ത് തന്നെ പ്രതിഫലം കിട്ടിയെന്ന് സം​ഗീത സംവിധായകൻ ഷാൻ റഹ്മാൻ. ഫേസ്ബുക്കിലൂടെ ആയിരുന്നു ഷാനിന്റെ പ്രതികരണം.

## Article Content

'ഷെഫീക്കിന്റെ സന്തോഷം' എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രവർത്തിച്ച തനിക്ക് കൃത്യ സമയത്ത് തന്നെ പ്രതിഫലം കിട്ടിയെന്ന് സം​ഗീത സംവിധായകൻ ഷാൻ റഹ്മാൻ. ഫേസ്ബുക്കിലൂടെ ആയിരുന്നു ഷാനിന്റെ പ്രതികരണം.

ചിത്രത്തിനുവേണ്ടി പ്രവർത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കാൻ ഏതാനും ഓൺലൈൻ മാധ്യമങ്ങൾ വിളിച്ചിരുന്നെന്നും കൃത്യമായി തന്നെ പ്രതിഫലം ലഭിച്ചുവെന്ന് അവരോട് പറഞ്ഞുവെന്നും ഷാൻ റഹ്മാൻ വ്യക്തമാക്കി.

***

ഉണ്ണി മുകുന്ദൻ തന്റെ പ്രിയ സുഹൃത്താണെന്നും പക്ഷേ തനിക്ക് പ്രതിഫലം നൽകുമ്പോൾ അദ്ദേഹം വളരെ പ്രൊഫഷണലായിരുന്നുവെന്നും ഷാൻ കൂട്ടിച്ചേർത്തു.

ഷാൻ റഹ്മാന്റെ വാക്കുകൾ **

** ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കാൻ ഏതാനും ഓൺലൈൻ മാധ്യമങ്ങൾ എന്നെ വിളിച്ചിരുന്നു. കൃത്യമായും മുഴുവനായുമുള്ള തുക കിട്ടിയെന്നാണ് അവരോട് പറഞ്ഞത്.***

[**https://www.facebook.com/shaanrahman/posts/10160604586372495**](https://www.facebook.com/shaanrahman/posts/10160604586372495)***
***

*** ***

***പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ എനിക്ക് മുഴുവൻ പ്രതിഫലവും കിട്ടിയെന്ന് ഉണ്ണി ഉറപ്പ് വരുത്തിയിരുന്നു. ഉണ്ണി എന്റെ ഒരു പ്രിയ സുഹൃത്താണ്. പക്ഷേ എനിക്ക് പ്രതിഫലം നൽകുമ്പോൾ അവൻ വളരെ പ്രൊഫഷണലായിരുന്നു. ***

***പാട്ടുണ്ടാക്കുന്ന സെഷനുകളിലെല്ലാം തന്നെ രസകരമായിരുന്നു. അനൂപ്, വിപിൻ, വിനോദേട്ടൻ തുടങ്ങി എല്ലാവരും തികഞ്ഞ പ്രൊഫഷണലുകൾ. എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല. ഇവിടെ ഞാൻ എന്റെ കാര്യം നോക്കിയിരിക്കുന്നു. അതാണ് എന്റെ സന്തോഷം.***

### Related Links & Sources
- [Original Story Source](https://moviemax.in/news/84438/he-was-very-professional-when-paying-me-shaan-rahman)