---
title: "ജയറാമിന്  പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട്  കാളിദാസും മാളവികയും"
english_title: "Kalidas and Malavika wish Jayaram on his birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84416/kalidas-and-malavika-wish-jayaram-on-his-birthday"
published_at: "2022-12-10T14:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63945054dffeb_jayaram.jpg"
keywords: []
---

# ജയറാമിന്  പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട്  കാളിദാസും മാളവികയും

> **Lead Summary:**  മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തിയ പ്രിയതാരമാണ് ജയറാം . പദ്മരാജൻ സംവിധാനം ചെയ്ത ‘അപരൻ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.

## Article Content

 മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തിയ പ്രിയതാരമാണ് ജയറാം . പദ്മരാജൻ സംവിധാനം ചെയ്ത ‘അപരൻ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.

> താരത്തിന്റെ അൻപത്തി ഏഴാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ മക്കളായ കാളിദാസും മാളവികയും പങ്കുവെച്ച ആശംസ വാക്കുകൾ ശ്രദ്ധനേടുകയാണ്. “എല്ലാ ഭൗതിക കാര്യങ്ങൾക്കും പുറമെ, വേറെ ചില കാര്യങ്ങൾക്ക് അപ്പയോട് നന്ദി പറയേണ്ടതുണ്ട്.

ഹ്യൂമർ സെൻസ് ഞങ്ങളിലേക്കും എത്തിച്ചതിന്, പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന്, കരുണ, മനുഷ്യ സ്നേഹം, കഠിനാധ്വാനം എന്നിവ എന്താണെന്ന് മനസ്സിലാക്കി തന്നതിന്, ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായി തോന്നിപ്പിക്കുന്നതിന്, എന്നെ വിശ്വസിക്കുന്നതിന്, എല്ലാറ്റിലും മേലെ നല്ലൊരു അച്ഛാനായതിന്. പിറന്നാൾ ആശംസകൾ അപ്പ” എന്നാണ് മാളവിക ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

> “നിങ്ങൾ എപ്പോഴും എനിക്കൊപ്പം ഉണ്ട്, എന്നെങ്കിലും അത് തിരിച്ചു നൽകാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, എന്നാണ് കാളിദാസ് കുറിച്ചത്. കുട്ടികാലത്ത് അച്ഛനൊപ്പം പകർത്തിയ ചിത്രവും കാളിദാസ് ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ജയറാമിന് ആശംസകളുമായി രം​ഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84416/kalidas-and-malavika-wish-jayaram-on-his-birthday)