---
title: "പയ്യനെ എന്റെ ഫാമിലി ജീവന് തുല്യം സ്‌നേഹിച്ചു, ബന്ധം പരാജയപ്പെട്ടപ്പോള്‍ ഞാന്‍ കരഞ്ഞു; പ്രിയ വാര്യര്‍"
english_title: "Actress Priya Warrier on the love failure that happened in her life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/84409/actress-priya-warrier-on-the-love-failure-that-happened-in-her-life"
published_at: "2022-12-10T13:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639442cc10581_priya_varyar.jpg"
keywords: []
---

# പയ്യനെ എന്റെ ഫാമിലി ജീവന് തുല്യം സ്‌നേഹിച്ചു, ബന്ധം പരാജയപ്പെട്ടപ്പോള്‍ ഞാന്‍ കരഞ്ഞു; പ്രിയ വാര്യര്‍

> **Lead Summary:** ഒരൊറ്റ കണ്ണിറുക്കലിലൂടെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ . അഡാർ ലവ് എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവന്നത് . സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട് .

## Article Content

ഒരൊറ്റ കണ്ണിറുക്കലിലൂടെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ . അഡാർ ലവ് എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവന്നത് . സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട് .

താരത്തിന്റെ ചിത്രങ്ങൾ ഒക്കെയും വളരെവേഗത്തിലാണ് ശ്രദ്ധനേടാറുള്ളത് . ഇപ്പോഴിതാ താരത്തിന്റെ അഭിമുഖമാണ് വൈറലാകുന്നത് .

തനിക്ക് ജീവിതത്തില്‍ സംഭവിച്ച പ്രണയത്തകര്‍ച്ചയെക്കുറിച്ച് പറയുകയാണ് നടി പ്രിയ വാര്യര്‍. അതില്‍ നിന്ന് പലതും പഠിച്ചെന്നും നടി ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

റിലേഷന്‍ഷിപ്പിലാവുമ്പോള്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് വേണം. അടിസ്ഥാനപരമായി നമ്മുടെ പാര്‍ട്ണര്‍ ആരാണെന്ന് മനസ്സിലാക്കണം. അവരുടെ സ്വപ്നങ്ങള്‍ മനസ്സിലാക്കണം. മനസ്സിലായ കാര്യങ്ങള്‍ അംഗീകരിക്കണം.

വ്യക്തിത്വം നിലനിര്‍ത്താന്‍ പറ്റണം. അങ്ങനെ ഒരാളുണ്ടെങ്കില്‍ മാത്രം റിലേഷന്‍ഷിപ്പ് മതിയെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍’പ്രിയ ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ ആദ്യമായി ഡേറ്റ് ചെയ്ത ആളുമായി നല്ല രീതിയില്‍ പോയി. വേര്‍പിരിഞ്ഞ ശേഷവും ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നു. അടുത്ത റിലേഷന്‍ഷിപ്പില്‍ സംഭവിച്ചത് അംഗീകരിക്കാന്‍ എനിക്ക് പാടായിരുന്നു.

നിങ്ങളുടെ എല്ലാം ഒരാള്‍ക്ക് കൊടുത്തു, അവര്‍ക്ക് നല്ലത് മാത്രം ആഗ്രഹിച്ചു. ഞാന്‍ എന്റെ കരിയര്‍ ബില്‍ഡ് ചെയ്യുന്ന സമയവും ആയിരുന്നു’ ഏറ്റവും മോശം ഭാഗമെന്നത് കുടുംബവും അതില്‍ വിശ്വസിച്ചിരുന്നുവെന്നതാണ്.

പയ്യനെ എന്റെ ഫാമിലി ജീവന് തുല്യം സ്‌നേഹിച്ചു. എന്റെ അമ്മ എന്നെ വിളിക്കുന്നതിലും കൂടുതല്‍ ആ പയ്യനെ വിളിക്കുമായിരുന്നു. അതിനാലാണ് കൂടുതല്‍ വേദനിച്ചത്. ബന്ധം പരാജയപ്പെട്ടപ്പോള്‍ ഞാന്‍ കരഞ്ഞു, എന്റെ അമ്മ ഒപ്പം കരഞ്ഞു’.

‘ഞാന്‍ അവനെ വിശ്വസിച്ചു എന്നായിരുന്നു അമ്മ പറഞ്ഞത്. നമ്മുടെ മാതാപിതാക്കള്‍ വിഷമിക്കുന്നതാണ് ഏറ്റവും മോശം. എനിക്കത് ഡീല്‍ ചെയ്യാമായിരുന്നു. കാരണം എനിക്കൊരു കരിയര്‍ വളര്‍ത്താന്‍ ഉണ്ടായിരുന്നു,’ പ്രിയ വാര്യര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/84409/actress-priya-warrier-on-the-love-failure-that-happened-in-her-life)