---
title: "ആദ്യമായി കാമുകനെ പരിചയപ്പെടുത്തി പാർവതി തിരുവോത്ത്, ചിത്രം "
english_title: "Now Parvati is coming to introduce her boyfriend."
publisher: "moviemax.in"
canonical_url: "https://moviemax.in/news/84353/now-parvati-is-coming-to-introduce-her-boyfriend"
published_at: "2022-12-10T10:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639413111c89d_parvathi_thiruvoth.jpg"
keywords: []
---

# ആദ്യമായി കാമുകനെ പരിചയപ്പെടുത്തി പാർവതി തിരുവോത്ത്, ചിത്രം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി. ചെറിയ വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് താരം അന്യഭാഷകളിലും ധാരാളം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി. ചെറിയ വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് താരം അന്യഭാഷകളിലും ധാരാളം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

പിന്നീട് താരം മലയാള സിനിമയിലേക്ക് തിരിച്ചു വന്നപ്പോൾ താരത്തെ കാത്തിരുന്നത് അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ആയിരുന്നു. ചാർലി എന്ന സിനിമയിലും എന്ന് നിൻറെ മൊയ്തീൻ എന്ന സിനിമയിലും താരം അവതരിപ്പിച്ച കഥാപാത്രങ്ങളെ മലയാള സിനിമ പ്രേക്ഷകർ ഒരുകാലത്തും മറക്കില്ല.

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും പോസ്റ്റുകളും എല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ധാരാളം ആരാധകരെ ആണ് താരം സമൂഹം മാധ്യമങ്ങളിലൂടെ മാത്രം സ്വന്തമാക്കിയിട്ടുള്ളത്.

പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. ഇതെല്ലാം തന്നെ പലപ്പോഴും വിവാദമായി മാറുന്നത് പതിവാണ്. ഫാസിസത്തെ ശക്തമായി എതിർക്കുന്ന വ്യക്തികളിൽ ഒരാളാണ് പാർവതി.

മതേതര ജനാധിപത്യ ആവിഷ്കാര സ്വാതന്ത്ര്യത്തെ മുറുകെ പിടിക്കുന്ന നിലപാടുകളാണ് പാർവതി എല്ലാകാലവും സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർവതി സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും പിന്നീട് അത് ഫെയ്ക്ക് ആണെന്ന് തെളിയുകയായിരുന്നു.

ഇപ്പോൾ തന്റെ കാമുകനെ പരിചയപ്പെടുത്തിക്കൊണ്ട് എത്തുകയാണ് പാർവതി. ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയിൽ ആണ് താരം കാമുകനെ ആദ്യമായി പങ്കുവെച്ചത്.

അത് മറ്റാരുമല്ല സാക്ഷാൽ സൂര്യൻ തന്നെയാണ്. പാർവതിയും സൂര്യനും തമ്മിൽ പണ്ടുമുതലേ പ്രണയത്തിലാണ് എന്ന് ഞങ്ങൾക്ക് തോന്നിയിട്ടുണ്ട് എന്നാണ് പാർവതിയുടെ ആരാധകർ കാവ്യാത്മകമായി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84353/now-parvati-is-coming-to-introduce-her-boyfriend)