---
title: "സ്വർണ ബിക്കിനിയിൽ പോസ് ചെയ്ത് ദീപിക; ചിത്രം പുറത്തു വിട്ട് ഷാരുഖ് ഖാൻ"
english_title: "Deepika poses in a gold bikini; Shah Rukh Khan left the film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84346/deepika-poses-in-a-gold-bikini-shah-rukh-khan-left-the-film"
published_at: "2022-12-10T09:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639409f0f3971_DEEPIKA.jpg"
keywords: []
---

# സ്വർണ ബിക്കിനിയിൽ പോസ് ചെയ്ത് ദീപിക; ചിത്രം പുറത്തു വിട്ട് ഷാരുഖ് ഖാൻ

> **Lead Summary:** **മുംബൈ:** ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പത്താൻ സിനിമയുടെ പുതിയ അപ്ഡേറ്റായി ചിത്രത്തിലെ പുറത്തിറങ്ങാനിരിക്കുന്ന 'ബേഷാരം രംഗ്' എന്ന ഗാനത്തിലെ നടി ദീപിക പദുക്കോണിന്റെ ലുക്കാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഷാരൂഖ് ഖാൻ ട്വിറ്ററില്‍ പങ്കിട്ട ചിത്രത്തിൽ സ്വർണ്ണ നിറത്തിലുള്ള ബിക്കിനിയില്‍ പോസ് ചെയ്യുന്ന ദീപിക പദുക്കോൺ ആണ് ഉള്ളത് .

## Article Content

**മുംബൈ:** ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പത്താൻ സിനിമയുടെ പുതിയ അപ്ഡേറ്റായി ചിത്രത്തിലെ പുറത്തിറങ്ങാനിരിക്കുന്ന 'ബേഷാരം രംഗ്' എന്ന ഗാനത്തിലെ നടി ദീപിക പദുക്കോണിന്റെ ലുക്കാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഷാരൂഖ് ഖാൻ ട്വിറ്ററില്‍ പങ്കിട്ട ചിത്രത്തിൽ സ്വർണ്ണ നിറത്തിലുള്ള ബിക്കിനിയില്‍ പോസ് ചെയ്യുന്ന ദീപിക പദുക്കോൺ ആണ് ഉള്ളത് .

ഡിസംബർ 12 നാണ് ചിത്രത്തിലെ ഗാനം റിലീസ് ചെയ്യുകയെന്നും ഷാരൂഖ് തന്‍റെ ട്വീറ്റിൽ കുറിച്ചു 2023 ജനുവരി 25-നാണ് പത്താന്‍ റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്നായിരുന്നു ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്.

അടുത്ത വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് 'പത്താൻ'. ഷാരൂഖ് ഖാൻ വൻ തിരിച്ചുവരവ് നടത്തുമെന്ന് കരുതുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ ഡിസംബര്‍ 6ന് അണിയറക്കാര്‍ മുൻപ് പുറത്തുവിട്ടിരുന്നു.

ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് 'പത്താൻ'. ദീപിക പദുക്കോണ്‍, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള 'പത്താന്റെ' ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.

200 കോടി രൂപയ്‍ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/84346/deepika-poses-in-a-gold-bikini-shah-rukh-khan-left-the-film)