---
title: "താരങ്ങളുടെ മുടി അഴിക്കൽ ടാസ്ക് ; വയറൽ ആയി വീഡിയോ"
english_title: "Stars hair removal task; viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84338/stars-hair-removal-task-viral-video"
published_at: "2022-12-10T08:22:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6393f8f5e687a_dimpal.jpg"
keywords: []
---

# താരങ്ങളുടെ മുടി അഴിക്കൽ ടാസ്ക് ; വയറൽ ആയി വീഡിയോ

> **Lead Summary:** ബിഗ് ബോസ് എന്ന ഷോയിലൂടെ പ്രേക്ഷകരിൽ ഇടംപിടിച്ച ഒരാളായിരുന്നു ഡിംപൽ ഭാൽ. കുട്ടിക്കാലത്തു വന്ന കാൻസർ അതിജീവിച്ചു ജീവിത വിജയം കൈവരിച്ച ഡിംപൽ ഭാല്‍ വളരെയധികം പ്രശംസ അർഹിക്കുന്നു .വളരെ ഉത്സാഹത്തോടെ പല ടെലിവിഷൻ പരിപാടികളിലും പങ്കെടുത്ത ഡിംപലിനെ പ്രശസ്തയാക്കിയ മറ്റൊരു ഘടകം അവരുടെ നീളമുള്ള മുടിയാണ്.ഡിംപലിന്റെ മുടിയിലെ പിന്നൽ അഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

## Article Content

ബിഗ് ബോസ് എന്ന ഷോയിലൂടെ പ്രേക്ഷകരിൽ ഇടംപിടിച്ച ഒരാളായിരുന്നു ഡിംപൽ ഭാൽ. കുട്ടിക്കാലത്തു വന്ന കാൻസർ അതിജീവിച്ചു ജീവിത വിജയം കൈവരിച്ച ഡിംപൽ ഭാല്‍ വളരെയധികം പ്രശംസ അർഹിക്കുന്നു .വളരെ ഉത്സാഹത്തോടെ പല ടെലിവിഷൻ പരിപാടികളിലും പങ്കെടുത്ത ഡിംപലിനെ പ്രശസ്തയാക്കിയ മറ്റൊരു ഘടകം അവരുടെ നീളമുള്ള മുടിയാണ്.ഡിംപലിന്റെ മുടിയിലെ പിന്നൽ അഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഡിംപലിനു ചുറ്റുമിരുന്ന് സുഹൃത്തുക്കളായ അഞ്ജുവും ശ്രീവിദ്യയും അമൃതയും ചേർന്നാണ് മുടി അഴിക്കുന്നത് . സ്റ്റാർ മാജിക് ഷോയിലെ ഇടവേളയിൽ നടക്കുന്ന ഈ രസകരമായ വീഡിയോ ഇതാണ് ഞങ്ങളുടെ വിനോദം എന്ന അടിക്കുറിപ്പോടെയാണ് ശ്രീവിദ്യ മുല്ലച്ചേരി പങ്കുവച്ചത് .

ഇത്രയും ചെയ്ത് ക്ഷീണിച്ചതു കൊണ്ട് ഭക്ഷണം വേണമെന്നും അവർ ഡിംപലിനോട് ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം . കൂടാതെ രാവിലെ ഞങ്ങൾ കെട്ടി കൊടുക്കും, വൈകിട്ട് ഞങ്ങൾ തന്നെ അഴിക്കും എന്നു കൂടെ താരങ്ങൾ പറയുന്നു. ബിഗ് ബോസിൽ ആയിരിക്കുമ്പോഴാണ് അച്ഛന്റെ മരണ വാർത്ത ഡിംപലിനെ തേടി വന്നത് .

അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കായി ഹൗസിനു വെളിയിലേക്കു വന്ന ഡിംപലിന്റെ തിരിച്ചു വരവ് ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഫിനാലെയിൽ മൂന്നാം സ്ഥാനവും 'എനർജെയ്സർ ഓഫ് ദ് സീസൺ' എന്ന ടൈറ്റിലും ഡിംപൽ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/84338/stars-hair-removal-task-viral-video)