മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിൽ ഒന്നാണ് വരിക്കാശ്ശേരി മന. മംഗലശ്ശേരി നീലകണ്ഠനും ഇന്ദു ചൂടാനുമൊക്കെ പിറന്നത് ഇവിടെ നിന്നാണ്. ഇപ്പോഴിത വീണ്ടും ലാലേട്ടൻ വരിക്കാശ്ശേരി മനയെ തേടിയെത്തിയിരിക്കുകയാണ്. ഇത്തവണ നെയ്യാറ്റിൻ കര ഗോപനായിട്ടാണ് എത്തിയിരിക്കുന്നത് . മനയിൽ നിന്നുളള മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. മോഹൻലാലിന്റെ മാസ് ലുക്ക് സുഹൃത്ത് സമീർ ഹംസയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
മംഗലശ്ശേരി നീലകണ്ഠൻ എന്ന് കുറിച്ചു കൊണ്ടാണ് സമീർ ഹംസ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. താടി വെച്ച് കറുത്ത നിറത്തിലുള്ള ഷര്‍ട്ടും കറുത്ത നിറത്തിലുള്ള കരയുള്ള ഡബിള്‍ മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു പോസ്റ്ററിലൂടെ പുറത്തു വന്നത് . സമീർ ഹംസ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പോസ്റ്റർ പുറത്തു വന്നിരുന്നു. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു പോസ്റ്റർ പുറത്തു വിട്ടത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്.
താടി വെച്ച് കറുത്ത നിറത്തിലുള്ള ഷര്‍ട്ടും കറുത്ത നിറത്തിലുള്ള കരയുള്ള ഡബിള്‍ മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു പോസ്റ്ററിലൂടെ പുറത്തു വന്നത്. മോഹൻലാലിന്റെ താടി സ്റ്റൈൽ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.
മോഹൻലാലിനെ പോല തന്നെ ചിത്രത്തിൽ ഉപയോഗിക്കുന്ന ബെൻസ് കാറും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ തരംഗമായ ഫോൺ നമ്പറായ 2255 ആണ് ഗോപന്റെ കാറിന്റെ നമ്പർ.
2255 and Mangalassery Neelakanthan