---
title: "അമൃത ഭാഗ്യവതിയാണ്, രക്ഷപ്പെട്ടല്ലോ, 240 കോടി ആസ്തിയുടെ കണക്ക് പുറത്ത് വിട്ട് ബാല"
english_title: "240 Crores assets have been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84289/240-crores-assets-have-been-released"
published_at: "2022-12-09T19:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639345e742c17_bala.jpg"
keywords: []
---

# അമൃത ഭാഗ്യവതിയാണ്, രക്ഷപ്പെട്ടല്ലോ, 240 കോടി ആസ്തിയുടെ കണക്ക് പുറത്ത് വിട്ട് ബാല

> **Lead Summary:** നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹവും വേര്‍പിരിയലുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഏറ്റവുമൊടുവില്‍ മകളെ വിട്ട് തരാതെ അമൃത പറ്റിച്ചു എന്ന് വരെ ബാല ആരോപിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ രീതിയില്‍ ഗായിക പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമൃത ശരിക്കും ഭാഗ്യവതിയാണെന്നാണ് ആരാധകരിപ്പോള്‍ പറയുന്നത്.

## Article Content

നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹവും വേര്‍പിരിയലുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഏറ്റവുമൊടുവില്‍ മകളെ വിട്ട് തരാതെ അമൃത പറ്റിച്ചു എന്ന് വരെ ബാല ആരോപിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ രീതിയില്‍ ഗായിക പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമൃത ശരിക്കും ഭാഗ്യവതിയാണെന്നാണ് ആരാധകരിപ്പോള്‍ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ ബാല ഉന്നയിച്ച ചില ആരോപണങ്ങളും അതിന് മുന്നോടിയായി ഉയര്‍ന്ന് വന്ന സംഭാഷണങ്ങളും വലിയ ചര്‍ച്ചയാവുകയാണ്. ആത്മാര്‍ഥ സുഹൃത്തായ ഉണ്ണി മുകുന്ദനെതിരെയാണ് ബാലയുടെ ആരോപണം. ഇതെല്ലാം നോക്കുമ്പോള്‍ അമൃത രക്ഷപ്പെട്ട് പോയതായിരുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.

പ്രശസ്തിയ്ക്ക് വേണ്ടിയാണോ ബാല ഇതൊക്കെ ചെയ്യുന്നത്? എന്നായിരുന്നു താരത്തോട് ഉയര്‍ന്ന് വന്ന ചോദ്യം. ഈ ചോദ്യം ഇഷ്ടപ്പെടാതെ ബാല വളരെ മോശമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്തു.

'എന്നോട് ഇങ്ങനത്തെ മോശം ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങളാണോ എനിക്ക് പ്രശസ്തി ഉണ്ടാക്കി തരാന്‍ പോവുന്നത്? ഞാന്‍ രാജയാണ്. എനിക്ക് സിനിമ പോലും വേണ്ട. ഞാന്‍ കോടീശ്വരന്‍ ആണ്. എന്നോട് ഈ രീതിയില്‍ സംസാരിക്കരുതെന്നും..' ബാല പറയുന്നു.

'ഞാനും അമൃതയും പിരിഞ്ഞതാണ്. അതിന് ശേഷം എട്ട് വര്‍ഷം ഞാന്‍ ഒറ്റക്കാണ് ജീവിച്ചത്. ആ സമയത്ത് ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തോ. അത് കഴിഞ്ഞാണ് എലിസബത്ത് വന്നത്. പിന്നെയും ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളായി. എന്തെങ്കിലും തെറ്റ് ചെയ്‌തോ ഇല്ല. ഇവളാണ് എന്റെ ഭാര്യ. എല്ലാ ആണുങ്ങളും അങ്ങനെയാണോ? ആണ്‍ ആണെങ്കില്‍ ആണ് ആയിരിക്കണമെന്ന്', ബാല പറയുന്നു. അതല്ലാതെ ഗോപി മഞ്ജുരിയനെ (ഗോപി സുന്ദറിനെ) പോലെ ഒന്നും ആവരുതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. 

ഞാന്‍ തമിഴ്നാട്ടില്‍ നിന്നാണ് വരുന്നത്. കേരളത്തിലുള്ള എല്ലാ ആളുകള്‍ക്കും ഞാന്‍ നല്ലതാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് എനിക്ക് കേരളത്തോട് ഇഷ്ടം തോന്നുന്നത്. ഇവിടെയുള്ള അമ്പലങ്ങളും ഇവിടുത്തെ സ്ത്രീകള്‍ സെറ്റ് സാരി ഉടുത്ത് പോവുന്നതുമൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അതൊന്നും ആരും തിരിച്ചറിയുന്നില്ല. 

മുന്‍പ് ഒരു ദിവസത്തിന് ഒരു ലക്ഷം വീതമാണ് ഞാന്‍ ഉണ്ണി മുകുന്ദന് കൊടുത്തത്. അതില്‍ തൊണ്ണൂറായിരം അക്കൗണ്ടില്‍ കയറിയെങ്കിലും പതിനായിരം മാത്രം കയറിയില്ല. അതെന്താണെന്ന് ചോദിച്ച് ഉണ്ണി എന്നെ വിളിച്ചു. ടാക്‌സ് പിടിച്ചതാണെന്ന് പറഞ്ഞെങ്കിലും അവനത് സമ്മതിച്ചില്ല. പതിനായിരത്തിന് വേണ്ടി പത്ത് പ്രാവിശ്യം വിളിച്ച ഉണ്ണി മുകുന്ദനാണ് ഇപ്പോള്‍ ഇത് ചെയ്യുന്നതെന്ന് ബാല പറയുന്നു.

24 ദിവസം ഞാന്‍ അഭിനയിച്ചു. അതില്‍ 23 കിട്ടിയാല്‍ മതി, അതുമല്ലെങ്കില്‍ 18 ലക്ഷം മതി. എനിക്ക് പത്ത് ലക്ഷം തന്നുവെന്നാണ് പറഞ്ഞ് നടക്കുന്നത്. എനിക്കത് വേണ്ട. പാവങ്ങള്‍ക്ക് കൊടുത്തോളൂ. മിസ്റ്റര്‍ ഉണ്ണി മുകുന്ദന്‍- 240 കോടി എന്റെ പേരിലുണ്ട്. എന്റെ അടുത്ത് നിന്റെ അഭിനയം വേണ്ട എന്നുമാണ് അഭിമുഖത്തില്‍ ബാല പറയുന്നത്. എന്നാല്‍ ബാലയുടെ ഈ തുറന്ന് പറച്ചിലിന് വലിയ ട്രോളാണ് ലഭിക്കുന്നത്. 

അമൃത കുറെ സഹിച്ചു. ശരിക്കും അമൃതയിപ്പോള്‍ ഭാഗ്യവതിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ബാല ചാരിറ്റി ചെയ്യുന്നത് പോലും അദ്ദേഹം ചെയ്യുന്ന തെറ്റുകള്‍ മറക്കാനാണെന്ന് തോന്നുന്നു. അമൃതയുടെ കാര്യം ചോദിച്ചാലും കുട്ടിയുടെ കാര്യം ചോദിച്ചാലും ഇന്‍ഡസ്ട്രിയുടെ കാര്യം ചോദിച്ചാലും ഒക്കെ ഉടനെ ചാരിറ്റിയെ കുറിച്ചാണ് പറയുക. 

### Related Links & Sources
- [Original Story Source](https://moviemax.in/news/84289/240-crores-assets-have-been-released)