വിനോദ മേഖലയിൽ നടക്കുന്ന കാസ്റ്റിങ് കൗച്ച് സംബന്ധിച്ച് ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും അടുത്ത കാലത്ത് പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ, അത്തരമൊരു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് തമിഴ് സീരിയൽ താരമായ റീഹാന.
തമിഴ് പരമ്പരകളില്‍ ശ്രദ്ധേയ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള നടിയാണ് റീഹാന. ഇവരുടെ പല അഭിമുഖങ്ങളും മുൻപ് വൈറലായിട്ടുണ്ട്. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ സിനിമ - സീരിയല്‍ രംഗത്തെയും മറ്റു തൊഴിലിടങ്ങളിലേയും ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണ് നടി ആരംഭിക്കുന്നത്. ചെറുപ്പം മുതലേ തനിയ്ക്ക് നേരെ ഉണ്ടായിട്ടുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പ്രതികരിക്കാറുണ്ടെന്ന് റീഹാന പറയുന്നു. പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് തനിക്ക് അങ്ങനെയൊരു മോശം അനുഭവം ഉണ്ടാകുന്നതെന്ന് താരം പറഞ്ഞു. ഒളിച്ചു കളിക്കുന്നതിനിടയില്‍ ഒരാള്‍ തന്റെ ശരീരത്തില്‍ തെറ്റായ ഉദ്ദേശത്തോടെ തൊട്ടു. അപ്പോള്‍ തന്നെ കൈയ്യില്‍ കിട്ടിയത് വെച്ച് അയാൾക്ക് ഒന്ന് കൊടുത്തെന്നും റീഹാന പറഞ്ഞു.
ചെറുപ്പത്തിലേ പല ഉത്തരവാദിത്തങ്ങളിലും പെട്ട് പോയത് കാരണം പ്രണയങ്ങൾ ഒന്നും ഉണ്ടായില്ല. ഒമ്പതാം ക്ലാസിൽ പഠനം നിർത്തി ജോലിക്ക് പോകേണ്ടി വന്നു. സെയില്‍സ് ഗേള്‍ ആയും, അക്കൗണ്ടന്റ് ആയും ജോലി ചെയ്തു. ജോലി സ്ഥലങ്ങളിൽ മോശം അനുഭവം ഉണ്ടായപ്പോൾ പ്രതികരിക്കാതെ ജോലി വിട്ട് ഇറങ്ങി.
ജോലി ചെയ്യുന്ന ഇടങ്ങളിൽ എല്ലാം മോശം അനുഭവം ഉണ്ടായപ്പോള്‍, ഇത് തുടരും എന്ന് ബോധ്യമായി. സ്ത്രീ ആയി ജനിച്ചാൽ ആണുങ്ങളുടെ ഉപദ്രവം നേരിട്ടുകൊണ്ടേയിരിയ്ക്കും. അത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ എന്ത് തീരുമാനം എടുക്കുന്നു എന്നതിലാണ് അതിജീവനമെന്ന് എനിക്ക് മനസ്സിലായി. അവിടെ കിടന്ന് ബഹളം ഉണ്ടാക്കിയത് കൊണ്ടോ, വീട്ടുകാരെ കൂട്ടിക്കൊണ്ട് വന്നത് കൊണ്ടോ പൊലീസില്‍ പരാതി നല്‍കിയതുകൊണ്ട് കാര്യമില്ല. കൃത്യമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയണമെന്ന് മനസിലായി.

സിനിമയിൽ ഇത് കാസ്റ്റിങ് കൗച്ച് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണ്. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനിൽപിന് വേണ്ടി തയ്യാറാവും. ചിലർ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറും. അതെല്ലാം ഓരോരുത്തരുടെ ചോയിസാണ്. സിനിമയില്‍ മാത്രമല്ല ഇത്. പണം കാണിച്ച് കൊതിപ്പിച്ചും, അവസരങ്ങള്‍ വാഗ്ദാനം ചെയ്തും പല മേഖലകളിലും നടക്കുന്നുണ്ടെന്ന് റീഹാന പറഞ്ഞു.
മകൾക്ക് നല്ല അവസരം കിട്ടാൻ കൂടെ കിടക്കാൻ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാമെന്നും റീഹാന പറയുന്നുണ്ട്. മകള്‍ക്ക് അവസരം നല്‍കാന്‍ അമ്മയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും. മകള്‍ക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു.
എന്നാൽ ആ കുട്ടിക്ക് അവസരം നല്‍കിയില്ല. ഇവിടെ ആരാണ് തെറ്റുകാര്‍? അവരെ ഉപയോഗിച്ചവരാണോ, അതോ അതിന് സമ്മതിച്ചവരോ?, നടി ചോദിക്കുന്നു. സിനിമയിൽ നിന്ന് തനിക്ക് ഉണ്ടായ അനുഭവവും റീഹാന പറയുന്നുണ്ട്. സിനിമയില്‍ അവസരം നൽകാം എന്ന് പറഞ്ഞ് നമ്പർ വാങ്ങും. അതിന് ശേഷം അവസരവും തരും. അഭിനയിച്ചു തുടങ്ങിയാല്‍ പിന്നെ മെസേജുകളാണ്. ആദ്യം സുന്ദരിയാണ്, മികച്ച അഭിനയമാണ് എന്നൊക്കെ പറഞ്ഞ് പ്രശംസിക്കും. ട്ടപിന്നീട് അഡ്ജസ്റ്റ്‌മെന്റിന് ആവശ്യപ്പെടും.
പരിതി ലംഘിച്ചാല്‍ എല്ലായിടത്ത് നിന്നും അയാളെ ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുക, തൊട്ടടുത്ത ദിവസം നമ്മൾ ആ പ്രൊജക്ടിൽ നിന്ന് ഔട്ടാകും. ഇതാണ് തന്റെ അനുഭവം. തന്നോട് മോശമായി ഇടപെടാനുള്ള അവസരം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും നടി പറഞ്ഞു. 'ഇന്ന് സിനിമയില്‍ മുന്നേറണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് കഴിവ് മാത്രം പോര, വീട്ടുവീഴ്ചകൾക്ക് തയ്യാറാവണം.
ഇനി വിട്ടു വീഴ്ച ചെയ്താലും കഴിവില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ല. സിനിമയില്‍ വരുന്ന ഭൂരിപക്ഷം നായികമാരും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായി കൊണ്ട് തന്നെയാണ്. ചുരുക്കം ചിലര്‍ മാത്രമാണ് വീട്ടുവീഴ്ച ചെയ്യാതെ അഭിനയിക്കുന്നത്. അവരുടെ കരിയര്‍ ഗ്രാഫ് നോക്കിയാല്‍ അറിയാൻ കഴിയും, വളരെ പതിയെ ആയിരിക്കും അവരുടെ വളർച്ചയെന്നും റീഹാന പറഞ്ഞു.
Content Highlight: While playing hide-and-seek, one touched his body with the wrong intention; The star revealed


































