---
title: "കുഞ്ഞിന് അരികെ മഞ്ജു പത്രോസ്; വീഡിയോ വൈറൽ "
english_title: "A video shared by Manju is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/84278/a-video-shared-by-manju-is-now-going-viral"
published_at: "2022-12-09T18:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6393387017b6d_manju_pathros.jpg"
keywords: []
---

# കുഞ്ഞിന് അരികെ മഞ്ജു പത്രോസ്; വീഡിയോ വൈറൽ 

> **Lead Summary:** സ്വന്തം കഴിവുകൊണ്ട് തന്നെ അഭിനയമേഖലയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് മഞ്ജു പത്രോസ്. ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് മഞ്ജുവിനെ കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്.

## Article Content

സ്വന്തം കഴിവുകൊണ്ട് തന്നെ അഭിനയമേഖലയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് മഞ്ജു പത്രോസ്. ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് മഞ്ജുവിനെ കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്.

ഇതില്‍ നിന്ന് പുറത്തുവന്ന മഞ്ജു പിന്നീട് സിനിമകളില്‍ ചെറിയ കഥാപാത്രങ്ങളും ഒപ്പം ഹാസ്യ പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളും ചെയ്തു തുടങ്ങി.

അളിയന്‍സ് എന്ന കോമഡി സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരി ആയത്. ഇതിനിടെ സുരഭി സുഹാസിനിയും എന്ന സീരിയലിലും മഞ്ജു അഭിനയിച്ചു വരുന്നു.

മഞ്ജു പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ആശുപത്രി കിടക്കയില്‍ കുഞ്ഞുവാവയെ ചേര്‍ത്ത് പിടിച്ചു കിടക്കുകയാണ് മഞ്ജു. അളിയന്‍സിലെ തന്നെ ഒരു സീന്‍ ആണെന്നാണ് സൂചന. ഫോട്ടോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയില്‍ വെറും ഒരു മത്സരാര്‍ത്ഥി ആയിട്ടായിരുന്നു മഞ്ജു പത്രോസ് എത്തിയത്. എന്നാല്‍ ഈ ഷോ ജീവിതത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരുമെന്ന് മഞ്ജു ഒരിക്കലും കരുതിയിരുന്നില്ല. ഇതിനു പിന്നാലെ നിരവധി അവസരമാണ് ഈ താരത്തിന് ലഭിച്ചു തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84278/a-video-shared-by-manju-is-now-going-viral)