---
title: "പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്; ശ്രീനാഥ് അശ്വതിയും പറയുന്നു"
english_title: "Love started when I was studying in plus two school; Srinath Aswathi also says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84232/love-started-when-i-was-studying-in-plus-two-school-srinath-aswathi-also-says"
published_at: "2022-12-09T14:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392fbc8a29ff_srenad_and_aswani.jpg"
keywords: []
---

# പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്; ശ്രീനാഥ് അശ്വതിയും പറയുന്നു

> **Lead Summary:** ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് ശ്രീനാഥ് ശിവശങ്കരന്‍. പിന്നീട് സംഗീതസംവിധായകനായും ശ്രീനാഥ് എത്തുകയായിരുന്നു. ഈ അടുത്തായിരുന്നു ശ്രീനാഥിന്റെ വിവാഹം.

## Article Content

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് ശ്രീനാഥ് ശിവശങ്കരന്‍. പിന്നീട് സംഗീതസംവിധായകനായും ശ്രീനാഥ് എത്തുകയായിരുന്നു. ഈ അടുത്തായിരുന്നു ശ്രീനാഥിന്റെ വിവാഹം.

തിരക്കഥാകൃത്തിന്റെ മകള്‍ അശ്വതിയെയാണ് ശീനാഥ് വിവാഹം കഴിച്ചത്. നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തിന് പങ്കെടുത്തു. ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ ഒന്നിച്ചത്. ഇപ്പോള്‍ തങ്ങളുടെ പ്രണയകഥയാണ് ഇരുവരും പറയുന്നത്.

സിനിമയില്‍ വന്ന തുടക്കകാലത്ത് എപ്പോഴോ അശ്വതിയെ കണ്ടിരുന്നു , എന്നാല്‍ അന്നൊന്നും വലിയ പരിചയമുണ്ടായിരുന്നില്ലെന്ന് ശ്രീനാഥ് പറയുന്നു. കുട്ടനാട് ബ്ലോക്ക് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചുകൊണ്ടാണ് കടന്നുവന്നത് .

ഈ സമയത്താണ് അശ്വതിയെ പരിചയപ്പെട്ടത് എന്നും പിന്നീട് സുഹൃത്തുക്കളായി മാറിയതെന്നും താരങ്ങള്‍ പറയുന്നു. അശ്വതി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്.

പരസ്പരമുള്ള സംസാരത്തിലൂടെ പരിചയത്തിലൂടെയും രണ്ടുപേര്‍ക്കും അറിയാമായിരുന്നു ഇഷ്ടമാണെന്ന് , ഒരിക്കല്‍ അത് ശ്രീനാഥ് തന്നെ പറയുകയായിരുന്നു, വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടെന്നാണ് പറഞ്ഞത്.

ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുമ്പോഴാണ് പ്രണയം വീട്ടില്‍ അറിഞ്ഞത് . പ്രതീക്ഷിച്ചത് പോലുള്ള പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല . എന്നാല്‍ പഠനം ആദ്യം പൂര്‍ത്തിയാക്കണമെന്നാണ് അശ്വതിയുടെ വീട്ടുകാര്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84232/love-started-when-i-was-studying-in-plus-two-school-srinath-aswathi-also-says)