ഇതുവരെ താന്‍ ചെയ്തിട്ടുളളതില്‍ വെച്ച് എറ്റവും വ്യത്യസ്തനായ കഥാപാത്രമാണ് കെജിഎഫ് ചാപ്റ്റര്‍ ടൂവിലേതെന്ന് സഞ്ജയ് ദത്ത് പറയുന്നു. അധീരയാവാന്‍ ഒന്നര മണിക്കൂര്‍ മേക്കപ്പാണ് വേണ്ടി വന്നത്. ഒപ്പം കഥാപാത്രത്തെ ഉള്‍ക്കൊളളാന്‍ ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകള്‍ വേണ്ടി വന്നൂവെന്നും നടന് പറയുന്നു. തന്നെ സംബന്ധിച്ച് തിരക്കഥയും കഥാതന്തുവും ആണ് കഥാപാത്രത്തെ സൃഷ്ടിക്കുന്നത്.
എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന് റെതായ പ്രാധാന്യമുണ്ട്. ഓരോ ക്യാരക്ടര്‍ ചെയ്യുമ്പോഴും പ്രേക്ഷകര്‍ നമ്മളില്‍ നിന്നും പുതിയ ചിലത് പ്രതീക്ഷിക്കുന്നു. അധീരയും അത്തരമൊരു ക്യാരക്ടറാണ്. ഭയരഹിതനും ശക്തനും കരുണയുമില്ലാത്തവനുമാണ്. യഷും ഞാനും തമ്മിലുളള എറ്റുമുട്ടലുകള്‍ വളരെ സ്വാഭാവികമായും രസകരമായും ചിത്രീകരിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത് പറഞ്ഞു.
It took an hour and a half of make-up to get tired - Sanjay Dutt