---
title: "മമ്മൂട്ടി സമ്മാനിച്ച വാച്ചിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ആസിഫ് അലി; ചിത്രം വൈറൽ "
english_title: "Asif Ali shared pictures of the watch gifted by Mammootty; The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84191/asif-ali-shared-pictures-of-the-watch-gifted-by-mammootty-the-picture-went-viral"
published_at: "2022-12-09T12:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392d9b5e8445_asif_ali.jpg"
keywords: []
---

# മമ്മൂട്ടി സമ്മാനിച്ച വാച്ചിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ആസിഫ് അലി; ചിത്രം വൈറൽ 

> **Lead Summary:** മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത് എത്തിയ ചിത്രമായിരുന്നു റോഷാക്ക്. വന്‍ വിജയമായിരുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തിയത് ആസിഫ് അലിയായിരുന്നു.

## Article Content

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത് എത്തിയ ചിത്രമായിരുന്നു റോഷാക്ക്. വന്‍ വിജയമായിരുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തിയത് ആസിഫ് അലിയായിരുന്നു.

ചിത്രത്തിന്റെ വിജയാഘോഷം ഇന്ന് സംഘടിപ്പിച്ചിരുന്നു. സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെ ആസിഫ് അലിക്ക് മമ്മൂട്ടി റോളക്‌സ് വാച്ച് സമ്മാനിച്ചിരുന്നു.

**

ഇപ്പോഴിതാ തനിക്ക് സമ്മാനമായി ലഭിച്ച റോളക്‌സ് വാച്ചിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആസിഫ് അലി. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടി തനിക്ക് സമ്മാനിച്ച റോളക്‌സ് വാച്ചിന്റെ ചിത്രങ്ങള്‍ ആസിഫ് പങ്കുവെച്ചത്.

നിങ്ങളെ പോലെ മറ്റാരുമില്ല എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ആസിഫ് കുറിക്കുന്നത്. മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും മെന്‍ഷന്‍ ചെയ്താണ് ആസിഫ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ വൈറലായതോടെ വാച്ചിന്റെ വിലയാണ് ആരാധകര്‍ തിരഞ്ഞത്. വാച്ചിന്റെ വില കേട്ട് ഞെട്ടുകയാണ് പ്രേക്ഷകര്‍. ഏതാണ്ട് 8 ലക്ഷത്തോളം രൂപയാണ് ഈ വാച്ചിന്റെ വില.

[https://www.facebook.com/ActorAsifAli/posts/696795385141035**](https://www.facebook.com/ActorAsifAli/posts/696795385141035)

അതേസമയം റോഷാക്ക് വിജയാഘോഷ വേദിയിലെ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി. നേരത്തേ, റോഷാക്കിലെ ആസിഫലിയുടെ പ്രകടനത്തെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. ആസിഫ് അവതരിപ്പിച്ച നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം മുഖം മറച്ചാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84191/asif-ali-shared-pictures-of-the-watch-gifted-by-mammootty-the-picture-went-viral)