---
title: "ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനും നന്ദി പറഞ്ഞ്  ചെമ്പ് ഗ്രാമം"
english_title: "A village thanks to Dulquer Salmaan and family"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84177/a-village-thanks-to-dulquer-salmaan-and-family"
published_at: "2022-12-09T11:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392cc849289e_mamootty_and_dulqar_salman.jpg"
keywords: []
---

# ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനും നന്ദി പറഞ്ഞ്  ചെമ്പ് ഗ്രാമം

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും . ഇരുവരുടെ സിനിമകൾ പോലെതന്നെ താരങ്ങളെയും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയിട്ടുണ്ട് . ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഒരു ഗ്രാമം .**

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും . ഇരുവരുടെ സിനിമകൾ പോലെതന്നെ താരങ്ങളെയും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയിട്ടുണ്ട് . ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഒരു ഗ്രാമം .**

ചെമ്പ് സ്വദേശിയായ ആദി ശങ്കര്‍ എന്ന കുട്ടിയുടെ ഓപ്പറേഷന്‍ പൂര്‍ണമായും സൗജന്യമായി നടത്തി കൊടുത്തതോടെയാണ് ഒരു ഗ്രാമത്തിന്റെ സ്‌നേഹവും കടപ്പാടും ദുല്‍ഖര്‍ ഏറ്റുവാങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ചെമ്പ് ഗ്രാമത്തിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

*

കുറിപ്പ്: ***

ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി .. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.

ആദി ശങ്കറിന് നിങ്ങള്‍ നല്‍കിയത് അക്ഷരാര്‍ത്ഥത്തില്‍ ഒരു രണ്ടാം ജന്മവും ജീവിതവുമാണ്. നിങ്ങള്‍ ഇടപെട്ടില്ലായിരുങ്കില്‍ അവന്റെ ജീവിതം മാത്രമല്ല, ഒരു കുടുബം തന്നെ തകര്‍ന്ന് പോകുമായിരുന്നു.

ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വര്‍ഷമായി അവന്‍ അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുക കൂടിയാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്.

എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം ആവശ്യമെങ്കില്‍ സഹായിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതും ഞങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/84177/a-village-thanks-to-dulquer-salmaan-and-family)