---
title: "ഭർത്താവിന്റെ ആദ്യ വിവാഹത്തിൽ പങ്കെടുത്ത ഹൻസിക മോട്‍വാനി"
english_title: "Hansika Motwani attended her husband's first wedding"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84149/hansika-motwani-attended-her-husbands-first-wedding"
published_at: "2022-12-09T08:51:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392aaa3a0433_5.jpg"
keywords: []
---

# ഭർത്താവിന്റെ ആദ്യ വിവാഹത്തിൽ പങ്കെടുത്ത ഹൻസിക മോട്‍വാനി

> **Lead Summary:** **ജ**യ്‌പ്പൂരിൽ നടന്ന രാജകീയ വിവാഹമായിരുന്നു നടി ഹൻസിക മോട്‍വാനിയുടെയും ഭർത്താവ് സൊഹെയ്ൽ കതുരിയയുടേതും. വിവാഹചിത്രങ്ങൾ പുറത്തുവന്നതുപോലെതന്നെ വിവാദങ്ങളും ഹൻസികയെ തേടിയെത്തി.

## Article Content

**ജ**യ്‌പ്പൂരിൽ നടന്ന രാജകീയ വിവാഹമായിരുന്നു നടി ഹൻസിക മോട്‍വാനിയുടെയും ഭർത്താവ് സൊഹെയ്ൽ കതുരിയയുടേതും. വിവാഹചിത്രങ്ങൾ പുറത്തുവന്നതുപോലെതന്നെ വിവാദങ്ങളും ഹൻസികയെ തേടിയെത്തി.

അടുത്ത കൂട്ടുകാരിയുടെ മുൻഭർത്താവിനെ വിവാഹം ചെയ്‌തു എന്നതായിരുന്നു പ്രധാന ആരോപണം. സൊഹെയ്‌ലും ഹൻസികയും ബിസിനസ് പാർട്ണർമാരുമാണ്.

ഇവർ തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്.റിങ്കി ബജാജ് എന്നാണ് സൊഹെയ്‌ലിന്റെ മുൻഭാര്യയുടെ പേര്. ഇവരുടേതും ആർഭാട വിവാഹമായിരുന്നു. വിവാഹത്തലേന്നുള്ള ചടങ്ങും മറ്റും അതിഗംഭീരമായാണ് നടത്തിയത്.

ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ വിവാഹത്തിലെ അതിഥികളിൽ ഒരാൾ മറ്റാരുമല്ല, ഹൻസിക തന്നെയാണ്. ഈ ദൃശ്യങ്ങൾ വൈറലായിക്കഴിഞ്ഞു.

മുംബൈയിൽ നിന്നുള്ള ബിസിനെസ്സ്‌കാരനായ സൊഹെയ്ൽ, ഹൻസിക മോട്‍വാനിയുടെ ഇവന്റ് മാനേജ്‌മന്റ് സ്ഥാപനത്തിന്റെ പാർട്ണർ ആണ്.1985 മുതൽ വിദേശത്തേക്ക് വസ്ത്രം കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ഇദ്ദേഹം.കൂട്ടുകാരിയുടെ വിവാഹച്ചടങ്ങിൽ അതീവ സന്തോഷവതിയായാണ് ഹൻസിക പങ്കെടുത്തത് എന്ന് ഈ ചിത്രങ്ങൾ പറയും.

സൊഹെയ്ൽ ഐഫൽ ടവറിന്റെ മുന്നിൽ വച്ചാണ് ഹൻസികയെ പ്രൊപ്പോസ് ചെയ്തത്.ഒരു കാലിൽ മുട്ടുകുത്തി നിന്നാണ് സൊഹെയ്ൽ ഹൻസികയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

സിനിമയിൽ നിന്നും നേരിട്ടുള്ളതുപോലുള്ള രംഗമായിരുന്നു ഈ പ്രൊപോസൽ. പൂക്കൾ കൊണ്ട് 'മാരി മീ' എന്ന് ഒരുക്കിയാണ് സൊഹെയ്ൽ വിവാഹാഭ്യർത്ഥന നടത്തിയത്.രാജസ്ഥാനിലെ ജയ്പൂരിലെ കോട്ടയും കൊട്ടാരവും ചേർന്ന മുണ്ടോട്ട പാലസ് ആൻഡ് ഫോർട്ടിലായിരുന്നു ഇവരുടെ വിവാഹം. 

സൊഹെയ്ൽ നിറുകയിൽ സിന്ദൂരം ചാർത്തിയതും ഹൻസികയുടെ കണ്ണുകൾ നിറഞ്ഞ ദൃശ്യവും വൈറലായിരുന്നു. അതിമനോഹരമായ ലെഹങ്കയാണ് ഹൻസിക ധരിച്ചത്

### Related Links & Sources
- [Original Story Source](https://moviemax.in/news/84149/hansika-motwani-attended-her-husbands-first-wedding)