---
title: "'മനുഷ്യപ്രതിമയായി മാറുന്ന അപൂർവ രോഗാവസ്ഥ ; വെളിപ്പെടുത്തലുമായി ഗായിക"
english_title: "'A rare disease that turns into a human statue; Singer with revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84139/a-rare-disease-that-turns-into-a-human-statue-singer-with-revelation"
published_at: "2022-12-09T07:05:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639291870caff_celin_deon.jpg"
keywords: []
---

# 'മനുഷ്യപ്രതിമയായി മാറുന്ന അപൂർവ രോഗാവസ്ഥ ; വെളിപ്പെടുത്തലുമായി ഗായിക

> **Lead Summary:** ഫാളിംഗ് ഇൻടു യൂ', 'ലെറ്റ്സ് ടോക്ക് എബൗട്ട് യൂ', 'ബികോസ് യൂ ലവ്ഡ് മീ', 'മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍'... തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ലോകപ്രശസ്ത കനേഡിയൻ ഗായിക സെലിൻ ആരാധർക്ക് ഏറെ പ്രിയങ്കരിയാണ്.

## Article Content

ഫാളിംഗ് ഇൻടു യൂ', 'ലെറ്റ്സ് ടോക്ക് എബൗട്ട് യൂ', 'ബികോസ് യൂ ലവ്ഡ് മീ', 'മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍'... തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ലോകപ്രശസ്ത കനേഡിയൻ ഗായിക സെലിൻ ആരാധർക്ക് ഏറെ പ്രിയങ്കരിയാണ്.

എന്നാൽ ഇപ്പോൾ തന്റെ അപൂര്‍വമായ രോഗാവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് തുറന്ന് പറഞ്ഞിരിക്കുന്നത് കരിയറില്‍ തിളങ്ങിനിന്ന സമയത്തായിരുന്നു സെലിന്‍റെ മാനേജരായി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന തന്നെക്കാള്‍ ഇരുപത്തിയാറ് വയസ് മുതിര്‍ന്ന റെനെ ഏഞ്ചലില്‍ എന്നയാളെ വിവാഹം ചെയ്തത്. 2016ല്‍ വാര്‍ധക്യസഹജമായ പ്രശ്നങ്ങളോടെ എഴുപത്തിയാറാം വയസില്‍ റെനെ മരിക്കുകയായിരുന്നു . ഈ സമയങ്ങളിലും സംഗീതലോകത്ത് സജീവമായിരുന്നു സെലിൻ.

സ്റ്റിഫ് പേഴ്സണ്‍ സിൻഡ്രോം' എന്നറിയപ്പെടുന്ന ന്യൂറോളജിക്കല്‍ അസുഖമാണ് സെലിനെ ബാധിച്ചിരിക്കുന്നത്. പേശികള്‍ അനിയന്ത്രിതമായ ചലനാവസ്ഥയിലേക്ക് പോകുന്ന അവസ്ഥയാണ് ഇത് . പത്ത് ലക്ഷം പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ രോഗം അത്രയും അപൂര്‍വമാണ് ശരീരത്തിന്‍റെ ചലനങ്ങള്‍ നിയന്ത്രിക്കാനാവാത്ത വിധം ഉറച്ചുപോകുന്ന അവസ്ഥയാണിത്.

രോഗി ഒരു 'മനുഷ്യപ്രതിമ' പോലെ ആയി മാറുന്ന അത്രയും ഭീകരമായ അവസ്ഥ. ക്രമണേ രോഗിക്ക് അനങ്ങാനോ സംസാരിക്കാനോ കഴിയാത്ത വിധത്തിലേക്ക് ശരീരം എത്തുകയാണ് ചെയ്യുക.അതുപോലെ തന്നെ ഇത് ചികിത്സിച്ച് ഭേദപ്പെടുത്താനും സാധിക്കില്ല.മെച്ചപ്പെട്ട ചികിത്സയിലൂടെ രോഗിയില്‍ വരുന്ന മാറ്റങ്ങള്‍ അല്‍പം കൂടി നീട്ടിവയ്ക്കാൻ സാധിക്കും.

ഇത്രമാത്രമാണ് ആകെ ചെയ്യാൻ സാധിക്കുക. തങ്ങള്‍ ഇപ്പോഴും രോഗത്തെ കുറിച്ച് മനസിലാക്കി വരുന്നതേയുള്ളൂവെന്നും സാധ്യമായ ചികിത്സയെല്ലാം നടത്തി ആരോഗ്യകാര്യങ്ങളില്‍ തന്നെ ശ്രദ്ധേ കേന്ദ്രീകരിക്കാനാണ് നിലവിലെ തീരുമാനമെന്നും ഇവര്‍ വീഡിയോ സന്ദേശത്തിലൂടെ ആരാധകരോട് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/84139/a-rare-disease-that-turns-into-a-human-statue-singer-with-revelation)