---
title: "താന്‍ എത്ര രൂപ വാങ്ങിക്കുന്നുണ്ടെന്ന് ലിസ്റ്റിന്‍ കൃത്യമായി അന്വേഷിച്ചിരുന്നു; മല്ലിക സുകുമാരന്‍"
english_title: "Now Mallika Sukumaran has spoken about the reward she received in the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/84107/now-mallika-sukumaran-has-spoken-about-the-reward-she-received-in-the-film"
published_at: "2022-12-08T20:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392037ad2f34_mallika_sukumaran.jpg"
keywords: []
---

# താന്‍ എത്ര രൂപ വാങ്ങിക്കുന്നുണ്ടെന്ന് ലിസ്റ്റിന്‍ കൃത്യമായി അന്വേഷിച്ചിരുന്നു; മല്ലിക സുകുമാരന്‍

> **Lead Summary:** ഏഴു വർഷത്തെ ഇടവേളക്കുശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് എത്തിയ പുതിയ ചിത്രമായ ഗോൾഡ് കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. പൃഥ്വിരാജ് നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.

## Article Content

ഏഴു വർഷത്തെ ഇടവേളക്കുശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് എത്തിയ പുതിയ ചിത്രമായ ഗോൾഡ് കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. പൃഥ്വിരാജ് നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷസിന്റെ ബാനറില്‍ സുപ്രിയയുമാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിൽ പ്രിഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും അഭിനയിച്ചിരുന്നു.

അമ്മയും മകനുമായാണ് പൃഥ്വിരാജും മല്ലികയും അഭിനയിച്ചത്.ഇപ്പോഴിതാ സിനിമയിൽ അഭിനയിച്ചപ്പോള്‍ തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഇക്കാര്യം പറഞ്ഞത്.ചോദിച്ചത് പോലെ പ്രതിഫലം കിട്ടിയോ, അതോ മാന്യമായ ശമ്പളം തരികയാണോ ചെയ്തത് എന്ന ചോദ്യത്തോടാണ് മല്ലിക ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

താന്‍ എത്ര രൂപ വാങ്ങിക്കുന്നുണ്ടെന്ന് ലിസ്റ്റിന്‍ കൃത്യമായി അന്വേഷിച്ചിരുന്നു. അതിന് മുമ്പ് അഭിനയിച്ച പടത്തില്‍ നിന്നും ലഭിച്ചത് പോലെ കൃത്യമായി തന്നെ ലിസ്റ്റിന്‍ തനിക്ക് പ്രതിഫലം തന്നിരുന്നു എന്നാണ് മല്ലിക സുകുമാരന്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

പ്രതിഫലത്തെ കുറിച്ച് താനൊന്നും പറഞ്ഞിരുന്നില്ലെന്നും നടി പറഞ്ഞു.അവരിങ്ങോട്ട് തരികയായിരുന്നു. സത്യം പറഞ്ഞാല്‍ ഭയങ്കരമായി ബിസിനസ് സംസാരിക്കാനൊന്നും തനിക്ക് അറിയത്തില്ലെന്നും നടി കൂട്ടി ചേർത്തു. അതേസമയം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായിട്ടാണ് മല്ലിക സുകുമാരന്‍ അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84107/now-mallika-sukumaran-has-spoken-about-the-reward-she-received-in-the-film)